ന്യൂഡല്‍ഹി: എല്‍പിജി കണക്ഷന്‍ വേണോ? ആധാര്‍ കാര്‍ഡ് മാത്രം മതി. ഗ്യാസ് കണക്ഷന്‍ മിനിറ്റുകള്‍ക്കകം ലഭിക്കും. കൂടാതെ സബ്‌സിഡി ആനുകൂല്യവും.
പുതിയ എല്‍പിജി ഗ്യാസ് കണക്ഷന്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഏറെ സഹായകമായിരിയ്ക്കും. അതായത്, ആധാര്‍ കാര്‍ഡ്മാത്രം രേഖയായി നല്‍കി പുതിയ എല്‍പിജി ഗ്യാസ് കണക്ഷന്‍ നേടുവാനുള്ള അവസരം നല്‍കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഡെയ്ന്‍ കണക്ഷന്‍ ആണ് ഇത്തരത്തില്‍ അനായാസമായി നേടുവാന്‍ സാധിക്കുക.
മുന്‍പ് പുതിയ ഗ്യാസ് കണക്ഷന് കമ്പനികള്‍ പല തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ പ്രധാനമായത് അഡ്രസ് പ്രൂഫ് ആയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അഡ്രസ് പ്രൂഫ് നല്‍കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാല്‍ അവര്‍ക്ക് പുതിയ ഗ്യാസ് കണക്ഷന്‍ നേടുക എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍, പുതിയ നിയമം നിലവില്‍ വന്നതോടെ അത്തരം ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വളരെ എളുപ്പത്തില്‍ സിലിണ്ടര്‍ ലഭിക്കും.
പുതിയ ഗ്യാസ് കണക്ഷനുവേണ്ടി നിങ്ങള്‍ ആദ്യം സമീപിക്കേണ്ടത് അടുത്തുള്ള ഗ്യാസ് ഏജന്‍സിയേയാണ്. എല്‍പിജി കണക്ഷന്‍ ലഭിക്കാനുള്ള ഫോം പൂരിപ്പിക്കുക. അതില്‍ ആധാറിന്റെ വിശദാംശങ്ങള്‍ നല്‍കുകയും ഫോമിനൊപ്പം ആധാറിന്റെ ഒരു കോപ്പി കൂട നല്‍കുക. ഫോമില്‍ മേല്‍വിലാസം നല്‍കുക.
എവിടെയാണ് താമസിക്കുന്നതെന്നും വീടിന്റെ നമ്പര്‍ എന്താണെന്നും നല്‍കണം.
ഇതോടെ പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കും.എന്നാല്‍, ഈ കണക്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കില്ല. പുതിയ കണക്ഷന്‍ ലഭിക്കുന്ന സമയത്ത് സിലിണ്ടറിന്റെ മുഴുവന്‍ വിലയും നിങ്ങള്‍ക്ക് നല്‍കേണ്ടിവരും. നിങ്ങളുടെ അഡ്രസ് പ്രൂഫ് ലഭിക്കുമ്പോള്‍ അത് ഗ്യാസ് ഏജന്‍സിക്ക് സമര്‍പ്പിക്കുക. സ്ഥിരീകരിക്കപ്പെട്ട ഈ തെളിവ് ഗ്യാസ് ഏജന്‍സി നിങ്ങളുടെ രേഖകള്‍ക്കൊപ്പം ചേര്‍ക്കും. ഇതോടെ, നിങ്ങളുടെ സബ്‌സിഡിയില്ലാത്ത കണക്ഷന്‍ സബ്‌സിഡി കണക്ഷനായി മാറും. സിലിണ്ടര്‍ എടുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് മുഴുവന്‍ തുകയും നല്‍കണം. പിന്നീട് സര്‍ക്കാര്‍ സബ്‌സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.