INDIA
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു.
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഹരികുമാര്‍ ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. ഇന്ത്യയുടെ 25ാമത് നാവിക സേന മേധാവിയായി ചുമതലയേറ്റതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും
പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മുംബൈയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ മേധാവിയായിരുന്നു ഹരികുമാര്‍. ഉന്നത പഠനങ്ങള്‍ക്ക് ശേഷം 1979-ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. 1983 ജനുവരി ഒന്നിനാണ് നാവികസേനയില്‍ അദ്ദേഹം നിയമിതനാകുന്നത്. സ്ത്യുത്യര്‍ഹ സേവനത്തിന് 2010 ല്‍ വിശിഷ്ടസേവാ മെഡല്‍ , 2016ല്‍ അതിവിശിഷ്ട സേവാ മെഡല്‍ , 2021 ല്‍ പരമവിശിഷ്ട സേവാ മെഡല്‍ എന്നീ ബഹുമതികള്‍ ലഭിച്ചു. ഐ.എന്‍.എസ്. വിരാട് ഉള്‍പ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.