കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പോലീസ് പിടികൂടി. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടിൽ അലി അക്ബർ (22വയസ്സ്) കോഴിക്കോട് കോർപ്പറേഷ നു സമീപം നൂറി മഹൽ വീട്ടിൽ മുഹമ്മദ് നിയാസ് (29വയസ്സ്) എന്നിവരെയാ ണ് കസബ പോലീസ് സബ്ബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കല്ലായി പാലത്തിന് സമീപത്തുള്ള പണമിടപാട് സ്ഥാപനത്തിൽ ഉച്ചയോടു കൂടി തിരക്കുള്ള സമയത്ത് പണയം വെക്കുന്നതിനായി വ്യാജ സ്വർണ്ണം കൊണ്ടുവരികയും പണത്തിനായി തിരക്കുകൂട്ടുകയും ചെയ്തതിൽ സംശയം തോന്നിയ സ്ഥാപന ഉടമകൾ സ്വർണ്ണം വിശദമായി പരിശോധിക്കു കയും വ്യാജ സ്വർണ്ണമാണെ ന്ന് മനസ്സിലാക്കിയ ശേഷം ഇവരെ തടഞ്ഞ് വെച്ച് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം ലഭിച്ച സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റെതെങ്കിലും സ്ഥാപനത്തിൽ ഇവർ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേക്
സീനിയർ സിപിഒ മാരായ എം.കെ സജീവൻ, ജെ.ജെറി,സിപിഒ വികെ പ്രണീഷ്,വനിത സിപിഒ വി.കെ സറീനാബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.