ബിജെപിക്കെതിരെ ബദല്‍ ശക്തിയാകാനുള്ള പടയൊരുക്കത്തിലാണ് തൃണമൂല്‍. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഉയര്‍ത്തികാട്ടിയും ബിജെപിയുടെ രാജ്യവിരുദ്ധ നടപടികള്‍ മുഖ്യവിഷയമാക്കിയുമുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങളും ഫലം കണ്ട് തുടങ്ങി. ഏറ്റവും ഒടുവിലായി ബിജെപിയുടെ മുന്‍ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതോടെ ബിജെപിയുടെ കാല്‍ക്കീഴിലെ മണ്ണിന് ഇളക്കം തട്ടി തുടങ്ങിയിരിക്കുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെയാണ് ഗോവയിലെ പ്രാദേശിക പാര്‍ട്ടി എംജിപി. സുധിന്‍ ധവല്‍ക്കറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ ഈ മലക്കംമറിച്ചില്‍. ചെറുപാര്‍ട്ടികളെ മുന്‍നിര്‍ത്തിയുള്ള തൃണമൂലിന്റെ പാര്‍ട്ടി വിപൂലീകരണവും മറ്റൊരു ചരിത്രത്തിലേക്ക് വഴിയൊരുക്കുകയാണ്.
കേന്ദ്രത്തില്‍ ബിജെപിക്കെതിരെ ഉയര്‍ന്ന ശബ്ദമാകാന്‍ ഒരുങ്ങുന്ന മമതയും, മമത നേതൃത്വം നല്കുന്ന തൃണമൂലമായും സഖ്യം രൂപീകരിച്ചതായി എംജിപി അധ്യക്ഷന്‍ ദീപക് ധവലികര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു. തൃണമൂലുമായി ധാരണയിലെത്തുന്നതിന് മുമ്പ് കോണ്‍ഗ്രസുമായും ആം ആദ്മി പാര്‍ട്ടിയുമായും തങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ദീപക് ധവലികര്‍ വ്യക്തമാക്കി.
2017ല്‍ 40 അംഗ സഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എംജിപി പോലുളള ചെറു പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ 2019 മാര്‍ച്ചില്‍ പരീക്കര്‍ അന്തരിച്ചതോടെ ആ സ്ഥാനത്തേക്കെത്തിയ പ്രമോദ് സാവന്ത്, ധവല്‍ക്കര്‍ സഖ്യം അവസാനിപ്പിക്കുകയും ചെയ്തു.
40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക. 2022 ഓടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംജിപി-തൃണമൂല്‍ സഖ്യം യാഥാര്‍ഥ്യമാകുന്നത്. അതേസമയം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുടെ മുന്‍ സഖ്യകക്ഷികളായ എംജിപിയുമായും, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയ് സര്‍ദേശായിയുടെ നേതൃത്വം നല്കുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ തൃണമൂലില്‍ ലയിപ്പിക്കാനുള്ള തൃണമൂലിന്റെ പദ്ധതി ചര്‍ച്ചകള്‍ക്കൊടുവില്‍ പരാജയപ്പെടുകയായിരുന്നു.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളും മമതയുടെ ഉറച്ച ശബ്ദവും കൊണ്ട് തൃണമൂല്‍ പ്രതിപക്ഷത്തെ കരുത്തുറ്റ സാന്നിധ്യമാകും.