KERALAMOVIES

ആക്ഷന്‍ ത്രില്ലര്‍ മൂവി ‘ഉടുമ്പ്’ ഡിസംബര്‍ 10 ന് തീയേറ്ററുകളിലേക്ക്.

 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പ്’ ഡിസംബര്‍ 10 ന് തീയേറ്ററുകളിലേക്ക്. സെന്തില്‍ കൃഷ്ണ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റും നേരത്തെ തന്നെ ലഭിച്ചു കഴിഞ്ഞു.

റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രം എന്ന ഖ്യാതിയും ഇനി ഉടുമ്പിന് സ്വന്തം. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം നേടിയിരിക്കുന്നത് മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്നാണ്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 150 ല്‍ അധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. യുവതലമുറയെ ഏറെ ത്രസിപ്പിക്കുന്ന ആക്ഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രൂസ്ലീ രാജേഷിന്റെ സഹായത്തോടെയാണ് സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍.എം ബാദുഷ, എല്‍ദോ ടി.ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തില്‍ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, ഗാനരചന- രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍, കണ്ണന്‍ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍- ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, സുനിത സുനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close