തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പിശകുകള്‍ തിരുത്താന്‍ ഇനി റേഷന്‍ കടകളിലും അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡുകളില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കുന്നതിനായി ‘തെളിമ പദ്ധതി’ വഴി ഡിസംബര്‍ 15 വരെ ഉപഭോക്താക്കള്‍ക്ക് തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. അഞ്ചുവര്‍ഷത്തെ ഇടവേളയില്‍ റേഷന്‍കാര്‍ഡുകള്‍ ഒരുമിച്ച് പുതുക്കുന്നതോടെ ഉണ്ടാകുന്ന പിശകുകള്‍ ഇതോടെ ഇല്ലാതാക്കമെന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പറയുന്നത്.
2017-ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഡേറ്റാ എന്‍ട്രി വരുത്തിയപ്പോള്‍ ഉണ്ടായ തെറ്റുകളാണ് തിരുത്താനാവുക. കാര്‍ഡ് ഉടമകളുടെയും അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം. മറ്റെന്തെങ്കിലും കാരണത്താല്‍ ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവുലഭിക്കും. പ്രവാസികളുടെ കാര്‍ഡിനും ഇളവുണ്ട്.
അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി, വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ പുതുക്കാം. എന്നാല്‍, റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണന മാറ്റം, വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവ തിരുത്തല്‍ സാധ്യമല്ല.
കടകളില്‍ സ്ഥാപിച്ചിട്ടുള്ള ‘ഡ്രോപ്പ് ബോക്സു’കളില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും തിരുത്തല്‍ വരുത്തേണ്ട കാര്യം വ്യക്തമാക്കിയുള്ള അപേക്ഷ, ഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസില്‍ എഴുതിയും നിക്ഷേപിച്ചാല്‍ മതി. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും അപേക്ഷകരെ ഫോണില്‍ നേരിട്ട് ബന്ധപ്പെട്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
അല്ലാത്തപക്ഷം അക്ഷയകേന്ദ്രങ്ങള്‍ വഴി ലരശശ്വേലി.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും തിരുത്തല്‍ സാധ്യമാകും.