KERALAlocalPolitics

32 തദ്ദേശവാര്‍ഡുകളില്‍ 16 എണ്ണം പിടിച്ചെടുത്ത് എല്‍.ഡി.എഫ്; 13 യുഡിഎഫും 1 ല്‍ ബിജെപിയും തൃപ്തിപ്പെട്ടു

 

തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നും പഞ്ചായത്തുകളില്‍ 20 ഉം വാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോര്‍പറേഷനില്‍ ഗാന്ധിനഗര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ 687 വോട്ടുകള്‍ നേടി എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ പി.ഡി.മാര്‍ട്ടിനെ പരാജയപ്പെടുത്തി. ഇതോടെ നഗരസഭയില്‍ 74 അംഗ കൗണ്‍സിലില്‍ 4 സ്വതന്ത്രരുടെ ഉള്‍പ്പെടെ 37 പേരുടെ അംഗബലത്തോടെ എല്‍.ഡി.എഫ് ഭരിക്കും.

യുഡിഎഫിനു 32 ഉം ബിജെപിക്ക് 4 അംഗങ്ങളുമാണ് നിലനില്‍ക്കുന്നത്. ബിജെപി കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് ഒരംഗത്തിന്റെ ഒഴിവും നിലനില്‍ക്കുന്നുണ്ട്.

പിറവം നഗരസഭയില്‍ ഇടപ്പള്ളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫിലെ ഡോ. അജേഷ് മനോഹര്‍ യുഡിഎഫിലെ അരുണ്‍ കല്ലറയ്ക്കലിനെ 26 വോട്ടിനു പരാജയപ്പെടുത്തി.

ബിജെപി അംഗം അയോഗ്യനായതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു പഞ്ചായത്തു വാര്‍ഡുകളിലും യുഡിഎഫിന് ഭരണം പിടിച്ചെടുത്തു. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയം ഉറപ്പാക്കിയതോടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പ്രാധാന്യം നിലനില്‍ത്താനായി. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫാണ്.

ഇടുക്കി ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് 240 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ 30ാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 116 വോട്ടിനാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്.

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 8ാം വാര്‍ഡായി കര്‍ക്കിടകച്ചാലില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ആകെ 1078 വോട്ട് പോള്‍ ചെയ്തപ്പോള്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്ന കെ.അശോകന്‍ 380 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബിജെപി സ്ഥാനാര്‍ഥി സി.കെ.ശങ്കുരാജ് 313 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ.നാരായണന് 72 വോട്ടും ലഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7 വാര്‍ഡുകളിലെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനന്തു രമേശന് 1254 വോട്ടിന്റെ ലീഡ്. ഡിവിഷനില്‍ ആകെ 52 വാര്‍ഡുകളുണ്ട്. ദലീമ ജോജോ രാജി വച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡായ മാഞ്ഞൂര്‍ സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുനു ജോര്‍ഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു

കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ബാബു എല്‍ഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 710 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകട് വാര്‍ഡില്‍ 1490 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു.

തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്‍എസ്പിയിലെ പ്രദീപ്കുമാര്‍ 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാര്‍ഡില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ സ്ഥാനാര്‍ഥിയെ തോല്‍പിച്ചു.

ഒങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സിപിഎമ്മിലെ കെ അശോകന്‍ 380 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി 169 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിജയം 47 വോട്ടിന്.

നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രന്‍ വിജയിച്ചത്.

ഇടമലക്കുടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയെ കേവലം ഒറ്റ വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ചിന്താമണി തോല്‍പിച്ചത്

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close