കോഴിക്കോട് :
ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണ ങ്ങൾ കവർന്നെടുത്ത കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിൻ്റെ കൂട്ടുപ്രതി പോലീസ് പിടിയിൽ.കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ (വയസ്സ് 26) നെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ഷാൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂ ടിയത്.
2021 ജൂൺ മാസം ഒന്നാം തിയ്യതി ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഭിഷണിപ്പെടുത്തി ബലമായി ഒൻപത് പവനോളം സ്വർണ്ണാഭരണ ങ്ങൾ കവർച്ച നടത്തി കടന്നു കളയുകയായിരു ന്നു.തുടർന്ന് സ്ത്രീയുടെ പരാതിയിയിൽ കേസന്വേ ഷിച്ച പോലീസ് നിരവധി കേസുകളിൽ മുഖ്യപ്രതിയാ യിട്ടുള്ള ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്ക ൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. സുദർശ്ശന്റെ നേതൃത്ത്വ ത്തിൽ പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു.
ഈ സമയം ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളായ വിജേഷ്@പൈങ്കിളി, വിബിൻ രാജ്@കുഞ്ചു എന്നിവരും ജിതേഷിന്റെ സഹോദരൻ ജിതിൻ@ ഉണ്ണിയും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് പോലീസുകാരെ മർദ്ധിച്ച് അപായപ്പെടുത്തു വാൻ ശ്രമിച്ചിരുന്നു. നിരവധിപോലീസുകാർക്ക് പരിക്ക് പറ്റിയിരുന്നു. ഇവിടെ നിന്ന് അതി സാഹ സികമായാണ് ടിങ്കുവിനെ പിടികൂടിയത്.ഈ കേസുമാ യി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടിങ്കു നിരവധി കഞ്ചാവ്, സ്വർണ്ണ കവർച്ച,പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി അറുപതോളം കേസുകളി ലെ മുഖ്യപ്രതിയും മുമ്പ് കാപ്പ ചുമത്തിയ പ്രതിയു മാണ്.
ഇപ്പോൾ പിടികൂടിയ ഓട്ടോ ഡ്രൈവറായ ജിതേഷ് കഴിഞ്ഞ വർഷം കുനിയിൽ കൊളക്കാടൻ കുടുബത്തി ലെ ഒരാളെ വെട്ടികൊലപ്പെ ടുത്താൻ ശ്രമിച്ച കേസിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട പ്രതിയാണ്.
പോലീസിനെ അക്രമിച്ചതിന് മാവൂർ പോലീസാണ് കേസെടുത്തത്. പിടിയിലായ ജിതേഷ് ഈ കേസിലേയും പ്രതിയാണ്.
കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങൾ ആർക്കാണ് നൽകിയ തെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്പെക്ട്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു.
മാവൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ജി.സന്തോഷ് കുമാർ, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സജി,സീനിയർ സി പി ഒ രാജീവൻ പാലത്ത്, ഡ്രൈവർ സീനിയർ സിപിഒ അബ്ദുൾ അസീസ്, വനിതാ സിപിഒ ഷംന,സി പിഒ മാരായ അരവിന്ദ്, കൃഷ്ണ കിഷോർ,പ്രശോഭ് വിപി,പ്രഭുൽദാസ്,ശരത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.