WORLD

കോവിഡ് വില്ലനായി; 2021 ലെ മിസ് വേൾഡ് മത്സരം താൽക്കാലികമായി മാറ്റിവച്ചു.

സ്റ്റാഫ് അംഗങ്ങൾക്കും മത്സരാർഥികൾക്കും കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് 2021 ലെ മിസ് വേൾഡ് മത്സരം താൽക്കാലികമായി മാറ്റിവച്ചു.
മത്സരാർഥികളും ക്രൂവും ഉൾപ്പെടെ പതിനേഴോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസറ്റീവ് കേസുകൾ വർധിച്ചതോടെ ആരോഗ്യമേഖലയിലെ നിർദേശപ്രകാരമാണ് മത്സരം മാറ്റി വയ്ക്കുന്നതിന് മിസ് വേൾഡ് സംഘടന വ്യകത്മാക്കി.

പ്യൂർട്ടോറിക്കോയിൽ ഡിസംബർ പതിനാറിന് നടക്കാനിരുന്ന മത്സരമാണ് ഇതോടെ മാറ്റിവെച്ചത്. ക്വാറന്റൈൻ കാലയളവ് പൂത്തിയാകുന്നതോടെ അടുത്ത 90 ദിവസത്തിനുള്ളിൽ മത്സരം പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. എഴുപതാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2020ലെ മിസ് ഇന്ത്യ മാനസാ വാരണാസിയും കോവിഡ് പോസിറ്റീവാണ്. ജമൈക്കയുടെ ടോണി ആൻ സിങ് ആണ് 2019ലെ മിസ് വേൾ‍ഡ് കിരീടം സ്വന്തമാക്കിയത്.‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close