
കോഴിക്കോട്: കോഴിക്കോട് നഗര ഹൃദയത്തിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 46 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ ഒളിമ്പ്യൻ പി.ടി. ഉഷയടക്കം ഏഴുപേർക്കെതിരെ ക്രിമിനൽ കേസ്. ഉഷയുടെ ജൂനിയറും ഇന്റർനാഷനൽ കായികതാരവുമായിരുന്ന കണ്ണൂർ സ്വദേശിനി ജെമ്മ ജോസഫിന്റെ പരാതിയിലാണ് പി.ടി ഉഷ , മെഡിക്കൽ കോളജിലെ റിട്ട. ഡോക്ടർ പി.നാരായണൻ എന്നിവരടക്കം ഏഴുപേർക്കെതിരെ കോഴിക്കോട് വെള്ളയിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം( ഐപിസി 420 ) കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട് നെയ് വേലി ലിഗ്നൈറ്റ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ് ജെമ്മ ജോസഫ് . കോഴിക്കോട് സിറ്റി പോലീസ് കമീഷണർ ഡിഐജി എ.വി ജോർജിന് ജെമ്മ നൽകിയ പരാതിയിലാണ് കേസ്. ഇതിനിടെ പ്രതികളെ സംരക്ഷിക്കാൻ കോഴിക്കോട് കോർപറേഷനിലെ ഉന്നത ജനപ്രതിനിധിയടക്കം രംഗത്തിറങ്ങിയതിന്റെ വിവരങ്ങളും പുറത്തു വന്നു. ജെമ്മ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:- ,
ഞാൻ ജെമ്മ ജോസഫ്. കണ്ണൂർ സ്വദേശിനിയാണ്. മുൻ ഇൻറർനാഷണൽ അത്ലറ്റായ ഞാൻ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ അസിസ്റ്റൻറ് പേഴ്സണൽ ഓഫീസറായി ജോലി െചയ്യുകയാണ്. ദേശീയ ഗെയിംസിലടക്കം മെഡൽ നേടിയ ഞാൻ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പി.ടി ഉഷയുടെ തൊട്ടു ജൂനിയറുമാണ്. ഉഷയുെട അടുത്ത കൂട്ടുകാരികളിൽ ഒരാൾ കൂടിയാണ്. റിട്ടയർമെൻറിന് ശേഷം താമസിക്കാമെന്നതിനാലും ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാലും കോഴിക്കോട് കരിക്കാംകുളത്തിന് സമീപം ഒരു ഫ്ലാറ്റിനായി തുക നൽകി ഞാൻ വഞ്ചിതയായിരിയ്ക്കുകയാണ്. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള, ‘മെലോ ഫൗണ്ടേഷ’ൻ എന്ന കമ്പനിയുടെ ‘സ്കൈവാച്ച്’ എന്ന ഫ്ലാറ്റ് വാങ്ങാൻ 46 ലക്ഷം രൂപയാണ് ഇതിെൻറ ഉടമയായ ആർ. മുരളീധരൻ വാങ്ങിയത്. 2021 മാർച്ച് എട്ടിന് രണ്ട് ലക്ഷവും മാർച്ച് 15ന് 44 ലക്ഷവും െചക്ക് വഴി നെയ്വേലിയിലെ എെൻറ വീട്ടിൽ വന്ന് മുരളീധരൻ വാങ്ങി. 35000 രുപ മാസവാടക തരാമെന്നും ഫ്ലാറ്റ് കമ്പനി ഉടമ മുരളീധരനും ഉഷയും വാഗ്ദാനം നൽകിയിരുന്നു.
44 വർഷത്തെ അടുത്ത സൗഹൃദമുള്ള, രാജ്യത്ത് തന്നെ ഏറ്റവും അറിയപ്പെടുന്ന കായികതാരവും വ്യക്തിത്വവുമായ പി.ടി ഉഷയുടെ വാക്ക് വിശ്വസിച്ച് ഞാൻ പണം നൽകുകയായിരുന്നു. ഉഷക്കും ഇവിെട ഫ്ലാറ്റുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ, ഏപ്രിൽ 15 ന് രജിസ്റ്റർ ചെയ്ത് തരാമെന്ന് പറഞ്ഞ ഇവർ പിന്നീട് വഞ്ചിക്കുകയായിരുന്നു. രജിസ്േട്രഷൻ ചെയ്യാതെ നീട്ടികൊണ്ടുപോകുക മാത്രമല്ല വാഗ്ദാനം ചെയ്ത വാടകയും നൽകിയില്ല. കരാറിന് വിരുദ്ധമായ പ്രവൃത്തിയാണ് നടത്തിയത്. തുടക്കത്തിൽ ഫ്ലാറ്റിെൻറ കാര്യങ്ങളും മറ്റും നിരന്തരം ഫോണിലൂടെ സംസാരിച്ചിരുന്ന ഉഷ പിന്നീട് കൈയ്യൊഴിഞ്ഞു. അസുഖബാധിതയായതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പലപ്പോഴ.ും ഉഷ പറഞ്ഞത്.
പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ് എന്ന പേരിലാണ് എന്നെ വഞ്ചിച്ചത്. പണം കൊടുക്കുന്നത് വരെ ഫ്ലാറ്റ് ഞാൻ കാണാതിരിക്കാൻ മുരളീധരനും മറ്റും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1012 സ്ക്വയർ ഫീറ്റ് മാത്രമുള്ള ഫ്ലാറ്റിനാണ് വൻതുക വാങ്ങിയത്. ഈ അപ്പാർട്ട്മെൻറിലെ അപൂർവം ഫ്ലാറ്റുകൾ മാത്രമാണ് വിറ്റുപോയതെന്നാണ് കോഴിക്കോട്ട് വന്ന് അന്വേഷിച്ചപ്പോൾ മനസിലായത്. ഉഷ എന്ന വ്യക്തിയുടെ വാക്ക് മാത്രം വിശ്വസിച്ചുപോയി. ‘വാടകയടക്കം കിട്ടുമല്ലോ നിനക്ക് നല്ലതിനാണെന്ന്’ ഉഷ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച തെളിവുകളെല്ലാം കയ്യിലുണ്ട്. രണ്ട് മാസമായി എെൻറ ഫോൺ എടുക്കാതെ അപൂർവമായി മാത്രമാണ് ആശയവിനിമയം നടത്തിയത്.അടുത്തിടെ ഭർത്താവ് ശ്രീനിവാസനാണ് ഫോൺ എടുത്തത്. 1977 മുതൽ ഉഷയുടെ അടുത്ത കൂട്ടുകാരിയായ ഞാൻ ആരാണെന്നാണ് ഫോൺ വിളിക്കുേമ്പാൾ അവരുടെ ഭർത്താവ് ചോദിക്കുന്നത്. ഇപ്പോൾ ഒരാഴ്ചയായി പി.ടി ഉഷ എെൻറ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഉഷയാണ് പണം തിരിച്ചുതരുന്നതെന്ന് പലപ്രാവശ്യം ഫ്ലാറ്റ് കമ്പനി ഉടമ പറഞ്ഞിരുന്നു.
അടുത്തിടെ , മുരളീധരനുമായി സംസാരിക്കാൻ കോഴിക്കോട്ട് എത്തിയ എന്നെയും ഭർത്താവിനെയും അദ്ദേഹം കളിയാക്കി വിടുകയായിരുന്നു. ഒത്തുതീർപ്പിന് കരാർ െവക്കാമെന്ന് പറഞ്ഞിട്ട് വാക്ക്മാറ്റി. പണം തിരിച്ചുതരാൻ വൈകുമെന്നാണ് മുരളീധരൻ അറിയിച്ചത്. ഈ വിഷയത്തിൽ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്കും പോലീസ് കമീഷണർക്കും ഞാൻ പരാതി നൽകിയിട്ടുണ്ട്. ജീവിതസമ്പാദ്യമെല്ലാം ഇല്ലാതായി വഞ്ചിതയായ എനിക്ക് നീതി ലഭിക്കണമെന്ന് അഭ്യർഥിക്കുന്നു.
ജെമ്മ ജോസഫ്