ആലപ്പുഴ: കൊലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന വാഹനം പോലീസ് കണ്ടെത്തി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ അന്നപ്പുരയ്ക്കല്‍ ജംക്ഷനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം. മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമി സംഘം ഉപയോഗിച്ചതാണോ എന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഷാന്‍ ആക്രമിക്കപ്പെടുന്നത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ പിന്നില്‍ നിന്നും കാറിടിച്ചിടുകയായിരുന്നു. റോഡില്‍ വീണ ഷാനിനെ നാല് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുക.യായിരുന്നു. ദേഹമാസകലം ഗുഗരുതരമായി വെട്ടേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തെ മുന്‍നിര്‍ത്തി രണ്ട് പേരുടെ അറസ്റ്റ് രാവിലെയോടെ രേഖപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ രണ്ട് പേര്‍ ഗുഡാലോചനയില്‍ പങ്കുള്ളവരാണെന്നും, ഇവരെ ചോദ്യം ചെയ്യുന്നതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം സംഘം വ്യക്തമാക്കി.