KERALAlocaltop news

കുട്ടികളെ ഉപയോഗിച്ച് ക്രിസ്മസ് കരോൾ ; നഗരത്തിൽ വ്യാപക റെയ്ഡ് * കർശന നടപടിയെന്ന് പോലീസ്

കോഴിക്കോട് : ക്രിസ്മസ് കരോൾ എന്ന പേരിൽ കുട്ടികളെ ഉപയോഗിച്ച് പിരിവ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് സിറ്റി പോലീസ് . നഗരത്തിൽ ഇന്ന് നടത്തിയ റെയ്ഡിൽ പ്രമുഖ ഹോട്ടലിൽ കരോളിനായി ഒത്തുചേർന്ന 200 ലധികം വിദ്യാർത്ഥികളെ വീടുകളിലേക്ക് തിരിച്ചയച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ റെയ്ഡ് നടന്നു. വാട്സ് ആപ് ഗ്രൂപ്പുകളിൽ സന്ദേശമയച്ച് കുട്ടികളെ സംഘടിപ്പിക്കുന്ന സംഘങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിന് ഒത്താശ ചെയ്യുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദ്ദേശപ്രകാരം വ്യാപക റെയ്ഡ് നടന്നത്. കരോളിന്റെ മറവിൽ ചിലയിടങ്ങളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കാൻ ശ്രമം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു . ഇത് നിയമ വിരുദ്ധമാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം പരിപാടികൾക്കായി മക്കളെ അയക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം കരോൾ സംഘങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ 100 നമ്പറിൽ കൺട്രോൾ റൂമിൽ വിവരമറിയിക്കണം. ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close