KERALAlocalPolitics

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തില്‍ ദുരൂഹത; ഐ.എന്‍.എല്‍

 

വടകര: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിന്നില്‍ സംഘപരിവാറിന്റെ ഹുന്ദുത്വ അജണ്ടയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കോയ തങ്ങള്‍. സംസ്ഥാനത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം അപ്രായോഗികമാണെന്നും ഇതിന് പിന്നില്‍ ഫാസിസ്റ്റ് അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. ഐ എന്‍ എല്‍ വടകര മണ്ഡലത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ഇത്തരം തീരുമാനങ്ങള്‍ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോഷകാഹാരങ്ങളുടെ അപര്യാപ്തതയും മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് മോദി സര്‍ക്കാരിന്റെ പുതിയ നയമെന്ന് അദ്ദേഹം ആരോപിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close