കണ്ണൂര്‍ : കെ റെയില്‍ വിഷയത്തില്‍ ശശിതരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിലവില്‍ ശശിതരൂര്‍ തുടരുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലാണെന്നും, എം.പി എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി നിലകൊള്ളാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം തരൂരിന് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകേണ്ടി വരുമെന്നും സുധാകരന് വ്യക്തമാക്കി. കെ റെയില്‍ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെന്ന് അദ്ദേഹം ഉന്നയിച്ചു. പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാണ്. പാര്‍ട്ടി ഒരു തീരുമാനം മുന്നോട്ട് വച്ചാല്‍ അത് എല്ലാ നേതാക്കള്‍ക്കും ബാധകമാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കെ റെയില്‍ വിഷയത്തെ അനുകൂലിച്ച് ശശിതരൂര്‍ നടത്തിയ പരസ്യപ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ മറുപടി.
അതേസമയം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായിരുന്ന പി.ടി തോമസ് ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടായിരുന്നു ശരി എന്നത് കാലം തെളിയിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ തന്നെ എല്ലാം നടത്തി കൊടുക്കാന്‍ പാര്‍ട്ടിക്കും അണികള്‍ക്കും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, വിവാഹപ്രായം 21 വയസ്സാക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും കെ. സുധാകരന് പറഞ്ഞു.
അതേസമയം കേരളത്തിലെ ആഭ്യന്തര വകുപ്പിനെരെയും രൂക്ഷവിമര്‍ശനമാണ് സുധാകരന് ഉന്നയിച്ചത്. കേരളത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും, അന്വേഷണ സംഘത്തിന് എന്ത് സുരക്ഷയാണ് സര്‍ക്കാര്‍ നല്കുന്നതെന്നതിന്റെ തെളിവാണ് ആലപ്പുഴയില്‍ നടന്ന സംഭവമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡിസംബര്‍ 28-ന് കോണ്‍ഗ്രസിന്റെ ജന്മദിനം വലിയ തോതില്‍ നടത്തുമെന്ന് സുധാകരന് അറിയിച്ചു. പാര്‍ട്ടിയുടെ 137-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായി കെപിസിസി 137 രൂപ ചലഞ്ച് ഓണ്‍ലൈനായി നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.