KERALAlocaltop news

കരിപ്പൂർസ്വർണ്ണക്കവർച്ചാകേസ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊണ്ടോട്ടി:
നിരവധിക്രിമിനൽകേസിലെ പ്രതിയും ,കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് മാഫിയ തലവനായ കൊടുവള്ളി സൂഫിയാൻ്റ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി (34) എന്ന കാസു വാണ് പിടിയിലായത്. പോലീസിനെ വെട്ടിച്ച് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മുൻപ് സ്വർണ്ണക്കടത്തിനു കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫേ പോസെയുമായി ബന്ധപ്പെട്ട് 2 മാസത്തോളം സൂഫിയാനൊടൊപ്പം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വാട്സ് അപ് ഗ്രൂപ്പിൽ ഇയാൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന ‘പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട 65 ഓളം പ്രതികളേയും 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ റിമാൻ്റ് ചെയ്തു. കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.

*അറുപത്തഞ്ച് കടന്ന്പോലീസ്**
കരിപ്പൂർസ്വർണ്ണക്കവർച്ചാകേസുമായിബന്ധപ്പെട്ട്കരിപ്പൂർസ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലുമായി അറുപത്തഞ്ചു പേരെ അറസ്റ്റ്ചെയ്ത്പ്രത്യേകഅന്വേഷണസംഘം.വളരെഅപൂർവ്വമായിട്ടാണ്ഇത്രയുംപേരെഒരുകേസിലേക്ക് അറസ്റ്റ്ചെയ്യുന്നത്.മൂന്ന്ജില്ലകളിൽനിന്നായി മികവ്പുലർത്തിയ അന്വേഷണ സംഘത്തെയാണ് മലപ്പുറംSPസുജിത്ത്ദാസ്IPSന്റെമേൽനോട്ടത്തിൽ കൊണ്ടോട്ടിDySp K.അഷ്റഫിന്റെ നേതൃത്വത്തിൽനിയോഗിച്ചത്.തമിഴ്നാട്,കർണ്ണാടക,ഗോവ, മഹാരാഷ്ട്ര, തുടങ്ങിയസംസ്ഥാനങ്ങളിലും, കേരളത്തിന്റെ വിവിധ ജില്ലകളിലും ഒളിവിൽ കഴിഞ്ഞ പ്രതികളെയുംമറ്റും, സാഹസികമായി പിടികൂടി നിയമത്തിൻറെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്സാധിച്ചു.
*അന്വേഷണസംഘത്തിനെതിരെ*
പോലീസിന്റെകർശനനടപടികളാണ്അന്വേഷണസംഘാംഗത്തെ വകവരുത്താനുള്ള പദ്ധതിക്കു പോലുംപ്രതികളിൽ ചിലരെപ്രേരിപ്പിച്ചത്.മുമ്പ് അറസ്റ്റ് ചെയ്ത ഒരു പ്രതിയിൽനിന്നും പിടിച്ചെടുത്ത Mobileഫോണിലെwatടapp ചാറ്റിൽ നിന്നാണ്തൃശൂരിൽനിന്നുംവ്യാജരേഖകളുള്ളകാർ സംഘടിപ്പിക്കാനും, അന്വേഷണസംഘാംഗത്തെവകവരുത്താനുള്ള പദ്ധതിപോലീസ്‌അറിയുന്നത്.പോലീസിന്റെമനോവീര്യംതകർക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽപ്രസ്തുതകാര്യത്തിന് പ്രത്യേകം കേസെടുത്ത് അന്വേഷണസംഘംകൂടുതൽ ഉണർന്ന് പ്രവർത്തിക്കുകയും അറുപതിലധികം’ പേരെ അറസ്റ്റ്ചെയ്യുന്നതിലെ ത്തുകയും ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS. കൊണ്ടോട്ടി DyടP അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ’പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്.’പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട് അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സജ്ഞിവ്. കോഴിക്കോട് സിറ്റി ക്രൈം സ്കോ ഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ , ഷഹീർ പെരുമണ്ണ, സതീഷ് നാഥ്, ദിനേശ് കുമാർ എന്നിവരാണ് കേസ്സന്വേഷിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close