VIRAL
കല്യാണം കഴിക്കൂ കുഞ്ഞുങ്ങള്‍ക്ക് ജന്മമേകൂ; തേടിയെത്തുക 25 ലക്ഷം രൂപ, ജനസംഖ്യാ വര്‍ദ്ധനത്തിന് മുന്നിട്ടിറങ്ങി ചൈന
കല്യാണം കഴിക്കൂ കുഞ്ഞുങ്ങള്‍ക്ക് ജന്മമേകൂ; തേടിയെത്തുക 25 ലക്ഷം രൂപ, ജനസംഖ്യാ വര്‍ദ്ധനത്തിന് മുന്നിട്ടിറങ്ങി ചൈന
ജനസംഖ്യാനിരക്കില്‍ ചൈനയെ കളിയാക്കിയവര്‍ക്ക് തിരിച്ചടി. ജനസംഖ്യ കുത്തനെ കൂട്ടാന്‍ വിവാഹം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഒറ്റ ലക്ഷ്യമേ ഉള്ളൂ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അതുവഴി സമ്മാനമായി ലഭിക്കുന്നതോ 25 ലക്ഷം രൂപയുടെ വായ്പയും. കളിയല്ല ഇത് കാര്യമാണ്. 140 കോടിയാണ് നിലവിലെ ചൈനയിലെ ജനസംഖ്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി എടുത്ത ജനസംഖ്യാ കണക്കില്‍ വന്ന മാറ്റമാണ് ചൈനയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുളള പുത്തന്‍ നയവുമായി രംഗത്തെത്തിയിരിക്കുന്നത്. കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് രണ്ട് ലക്ഷം യുവാന്‍ ഏകദേശം 25 ലക്ഷം രൂപ ലോണ്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന്് ജിലിന്‍ പ്രവിശ്യാ ഭരണകൂടം അറിയിപ്പും നല്‍കി കഴിഞ്ഞു.
‘മാര്യേജ് ആന്‍ഡ് ബര്‍ത്ത് കണ്‍സ്യൂമര്‍ ലോണ്‍സ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി ലഭിക്കുന്ന ലോണിന്റെ കാര്യത്തില്‍ കുട്ടികളുടെ എണ്ണവുമായി ബന്ധപ്പെട്ട് പലിശനിരക്കിലും ഇളവുകള്‍ നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. രണ്ടോ മൂന്നോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ചെറിയ ബിസിനസുകള്‍ ആരംഭിക്കാനുള്ള വായ്പ അനുവദിക്കുമെന്നും നികുതിയിളവ് ലഭിക്കുമെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ കുട്ടികളുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസവും പലിശ നിരക്കുകളില്‍ വ്യത്യാസം ഉണ്ടാക്കുമെന്നും ഭരണകൂടം എടുത്തു പറയുന്നു. സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുക, ജിലിനിലെ പൊതു സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുക തുടങ്ങി ജനസൗഹാര്‍ദ്രപരമായ ആനുകൂല്യങ്ങളും ചൈന ഉറപ്പ് നല്‍കുന്നു.
ഗര്‍ഭകാലയളവും പ്രസവാനുകൂല്യങ്ങളും കൂടുതല്‍ സൗകര്യപ്രദമാക്കുവാനായി സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാര്‍ക്കും അവധി നല്‍കി കൊണ്ടാണ് ചൈന ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. നേരത്തെ 158 ദിവസമായിരുന്ന പ്രസവാവധി 180 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവയ്ക്ക് പുറമേ കുട്ടികള്‍ക്ക് മൂന്നു വയസ് തികയുന്നത് വരെ ഓരോ വര്‍ഷവും 20 ദിവിസം മാതൃത്വ-പിതൃത്വ അവധിയും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകജനസംഖ്യയില്‍ ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ചൈന. ഇതിനുപിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ചൈനയില്‍ വയോധികരുടെ എണ്ണം വര്‍ദ്ധിക്കുകയും യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതുമാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം ആരംഭിച്ചത്