തിരുവനന്തപുരം : പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ വ്യാഴാഴ്ച രാത്രിയോടെ പ്രാബല്യത്തില്‍. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാതക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ നിയന്ത്രണങ്ങള്‍ തുടരും. രാത്രി 10 മുതല്‍ രാവിലെ 5 മണിവരെയാണ് നിയന്ത്രണം.
പുതുവത്സാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം മുനില്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. രാത്രി പത്ത് മണിക്ക് ശേഷം അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വന്തം സാക്ഷ്യപത്രം കയ്യില്‍ കരുതണം. കടകള്‍ക്ക് രാത്രി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടു.
അതേസമയം തിയേറ്ററുകളിലെ രാത്രികാല ഷോയ്ക്ക് താല്‍ക്കാലിയ നിയന്ത്രണം ഏര്‍പ്പെടുത്തി. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ.
പൊതുയിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ പിന്തുണയോടെ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കും. വാഹനപരിശോധനകള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് നിര്‍ദേശം.