KERALAlocalPolitics

മന്ത്രിസഭായോഗങ്ങളിലെ സുപ്രധാനതീരുമാനങ്ങള്‍

1) ധനസഹായം പ്രഖ്യാപിച്ചു

ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ. മനോഹരന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍. ധനസഹായമായി 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി.

2) പുതുക്കിയ നിയമനം

സര്‍വ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ. ആറിനെ നിയമിച്ചു. പുനര്‍നിയമന വ്യവസ്ഥയിലാണ് നിയമനം സാധ്യമാക്കിയത്. സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ( കേരള സര്‍വ്വകലാശാല)ല്‍ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ. സുപ്രിയ.

3) വിരമിക്കല്‍ പ്രായം ഉയര്‍ത്തി

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡന്റല്‍ സര്‍ജന്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി. വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസിലെ ഡന്റല്‍ സര്‍ജന്‍മാരുടെ പെന്‍ഷന്‍ പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം.

4) നിരാക്ഷേപ പത്രം അനുവദിച്ചു

കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ആന്റ് യോഗ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് നിരാക്ഷേപ പത്രം അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close