വഖഫ് ബര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ലീഗും സമതസ്തയും തമ്മില്‍ നടന്ന ആശയപരമായ ഭിന്നതയാണ് പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് പിറകിലെന്ന പൊതുബോധ്യവും രാഷ്ട്രീയ നേതാക്കന്മാരും നിരീക്ഷകരും മുന്നോട്ട് വയ്ക്കുന്നുണ്ട്. വഖഫ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പളളികളില്‍ പ്രതിഷേധം നടത്താനുള്ള ലീഗിന്റെ തീരുമാനത്തിനെതിരെ മതവിശ്വാസി എന്ന നിലയില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടായിരുന്നു ശരി. നിയമനവിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചു എന്ന തരത്തില്‍ ചിലമതരാഷ്ട്രീയ സംഘടനകള്‍ തങ്ങള്‍ക്ക് നേരെ ഉളിമഞ്ഞും മറഞ്ഞും പരാമര്‍ശങ്ങള്‍ ഉന്നയിച്ചതും ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ ഒരു മതവിശ്വാസി എന്ന നിലയില്‍ ആരാധിക്കപ്പെടേണ്ട ആരാധനാലയങ്ങളില്‍ രാഷ്ട്രീയം ഇടകലത്തേര്‍ണ്ടി വരുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത തന്നെ. ജിഫ്രിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതോടെ അദ്ദേഹത്തെ പിന്തുണച്ചുള്ള കുറിപ്പികളും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ സജ്ജീവമാവുകയാണ്.
അത്തരത്തിലൊരു കുറിപ്പ്;
സയ്യിദ് ജിഫ്രി തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയായി തോന്നിയിട്ടുള്ള ഒരു കാര്യം ആ സ്വാഭാവദാര്‍ഢ്യം തന്നെയാണ്. അദ്ദേഹത്തിന് ആരേയും പേടിയില്ലാ. പേടിയുണ്ടെങ്കില്‍ അത് അള്ളാഹുവിനെ മാത്രമായിരിക്കും. നിങ്ങളുടെ വിമര്‍ശനമോ പ്രശംസയോ അദ്ദേഹത്തെ ഒരു തരത്തിലും ബാധിക്കില്ലാ. അല്ലെങ്കില്‍ നോക്കൂ, നവോത്ഥാന മതിലിന്റെ സമയത്ത് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇവിടത്തെ ഇടത് പ്രൊഫൈലുകള്‍ ആയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ഒരിയ്ക്കലും പ്രകോപിതനായിട്ടില്ലാ. അതേ സമയം, അദ്ദേഹം ആ നിലപാടില്‍ നിന്ന് ഒര് ഇഞ്ച് പോലും പിറകോട്ട് പോയിട്ടില്ലാ. അപ്പോഴും ,ആ ഭാഷ സംയമനത്തിന്റേത് ആയിരുന്നു.ഇപ്പോഴും അങ്ങനെ തന്നെ. ആര് എന്ത് പറഞ്ഞാലും ആ ഭാഷ അങ്ങനെ തന്നെയായിരിക്കും. ആ ഭാഷയില്‍ തന്നെ അദ്ദേഹം പറയാനുള്ളത് അദ്ദേഹം പറയും. അത് അദ്ദേഹത്തിന്റെ നിലപാട് ആണ്. ആര് വിചാരിച്ചാലും അതില്‍ മാറ്റം വരുത്താനും പറ്റില്ലാ. അള്ളാഹുവിനെ മാത്രം പേടിക്കുന്ന ആള്‍ വേറെ ആരെ പേടിക്കാനാണ്?