INDIAlocal

മൊബൈല്‍ ഫോണ്‍ കൈവശം വച്ചതിന് വിദ്യാര്‍ത്ഥിയെ വിവസ്ത്രയാക്കി പ്രധാനധ്യാപികയുടെ ക്രൂര മര്‍ദ്ദനം

മൈസൂര്‍: ബാങ്കില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനധ്യാപിക വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രധാനാധ്യാപിക വി സ്നേഹലതയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പിരീഡില്‍ ക്ലാസ്സിലെത്തിയ പ്രധാനധ്യാപിക മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നവര്‍ തന്നെ ഏല്‍പ്പിക്കണമെന്ന് അറിയിച്ചു. മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിദ്യാര്‍ത്ഥി തയ്യാറാകാത്തതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ കൊണ്ട് ദേഹപരിശോധന നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെയും മാതാപിതാക്കളുടെയും പരാതിയിലാണ് നടപടി.

ഇതിന് മുന്‍പും അധ്യാപികയ്ക്ക് നേരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജവാരെ ഗൗഡ താക്കീത് നല്‍കിയിരുന്നു. വീണ്ടും അധ്യാപികയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ ജോലിയില്‍ നിന്നും പിരിച്ച് വിടാന്‍ ഗൗഡ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close