രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം രാഷ്ട്രീയ കുടിപ്പക തീര്‍ക്കുന്ന ഇക്കാലത്ത് ആര്‍.എസ്.എസിന്റെ അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെ കൃത്യമായ ലക്ഷ്യത്തോടെ ഭീഷണി ഉയര്‍ത്തുന്ന സംഘപരിവാര്‍, ആര്‍.എസ്.എസ് നയങ്ങളോടുള്ള ആഭ്യന്തരവകുപ്പിന്റെ സ്വാഗതാര്‍ഹമായ സമീപനം ചോദ്യം ചെയ്യുകയാണ് നജീബ് കാന്തപുരം എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കേരളത്തിന്റെ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പ് രേഖപ്പെടുത്തിയത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ബിജെപി കേന്ദ്ര നേതൃത്വത്തിന് കേരളത്തിലേക്ക് അടുത്ത കാലത്തൊന്നും വലിയ ഇലക്ഷന്‍ പ്ലാനുകളുണ്ടാവില്ല. ബിജെപി ഭരിക്കുന്നതിനേക്കാള്‍ സുഖമമായി സിപിഎം കാലത്ത് ആര്‍എസ്എസ് കേരളം ഭരിക്കുന്നു.
എന്തൊരു വിധേയത്വമാണിത്. അനുമതി വാങ്ങി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത ജനാബ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിനെതിരെ കേസ്. അതേ കാരണങ്ങളുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആശീര്‍വാദം.
ആര്‍എസ്എസുകാരുടെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സംഘ് പരിവാറിനെതിരെ വിമര്‍ശിച്ചവരെ തെരഞ്ഞുപിടിച്ച് പോലീസിനെ പറഞ്ഞയക്കുന്നു.
ഈ കെട്ടകാലത്ത്, നിങ്ങളുടെ പാര്‍ട്ടി സമ്മേളനങ്ങള്‍ പോലും ആഭ്യന്തര വകുപ്പിനെ വാഴത്തണ്ടു പോലെ വെട്ടിയിട്ടു വിമര്‍ശിച്ചു നടുറോഡില്‍ കിടത്തുമ്പോള്‍, ആര്‍എസ്എസിനെതിരെ പ്രതികരിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും തെരഞ്ഞുപിടിച്ചു പോലീസ് വരുമ്പോള്‍ ഒരു നിയമസഭാംഗമായ ഞാന്‍ പോലും ഗൗരവത്തില്‍ സംശയിച്ച് പോകുന്നു, സത്യത്തില്‍ ആരാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി?
അങ്ങനെ ഒരാളുണ്ടോ? ഉണ്ടെങ്കില്‍ അടുത്ത സഭയില്‍ ഞങ്ങള്‍ക്ക് കാണാന്‍ വേണ്ടിയെങ്കിലും പ്രസ്തുത പദവി കയ്യാളുള്ള വ്യക്തിയുടെ ഫോട്ടോ സഭയുടെ മേശപ്പുറത്ത് വെക്കാമോ?
നജീബ് കാന്തപുരം എം.എല്‍.എ??