വൈത്തിരി : ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഉള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ അങ്ങേയറ്റം അപലപനീയമാണെന്ന് വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ല്യു ടി എ ) അടിയന്തിര യോഗം .
പ്രളയം, കോവിഡ് മഹാമാരി എന്നിവയ്ക്ക് ശേഷം മെല്ലെ കരകയറി വരുന്ന ടൂറിസം മേഖലക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയാണ് പല ഗവൺമെന്റ് നടപടികളും. അത്തരം ഒരു നടപടിയാണ് ടൂറിസ്റ്റ് ബസ്സുകൾ ക്കെതിരെ അനാവശ്യ പിഴചുമത്തി ബുദ്ധിമുട്ടിക്കുന്ന വയനാട് മോട്ടോർ വാഹന വകുപ്പ് നിലപാട്. ഇത്തരം സംഭവങ്ങൾ തുടർ കഥ ആവുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ ആവില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സൈതലവി കെ പി, വൈത്തിരി താലൂക്ക് പ്രസിഡന്റ് വർഗീസ്, സെക്രട്ടറി സൈഫ് വൈത്തിരി, മനോജ് മേപ്പാടി , പ്രബിത ചുണ്ട , അൻവർ മേപ്പാടി,സുമ പള്ളിപ്പുറം, സജി എന്നിവർ സംസാരിച്ചു.