WORLD
ബ്രീട്ടീഷ് രാജകുമാരനെതിരെ മീടൂ ആരോപണം; പദവികള്‍ റദ്ദാക്കി എലിസബത്ത് രാജ്ഞി
ലണ്ടന്‍: അമേരിക്കയില്‍ ലൈംഗിക പീഡനകേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന ബ്രിട്ടീഷ് രാജകുമാരന്റെ പദവികള്‍ റദ്ദ് ചെയ്ത് എലിസബത്ത് രാജ്ഞിയുടെ ഉത്തരവ്. എല്ലാവിധ സൈനിക പദവികളും റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് എലിസബത്ത് രാജ്ഞി പ്രഖ്യാപിക്കുകയായിരുന്നു.
അമേരിക്കയിലെ വെര്‍ജീയ എന്ന സ്ത്രീ നടത്തി മീടു ആരോപണത്തിലാണ് അറുപത്തൊന്നുകാരനായ ആന്‍ഡ്രൂവിനെതിരെ പീഡനകേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ കോടീശ്വരന് ജെഫ്രിഎപ്സൈറ്റന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തന്നെ രാജകുമാരന് ലൈംഗികമായി ഉപയോഗിക്കാന്‍ കൈമാറുകയായിരുന്നു എന്നാണ് വെര്‍ജീയ ഉന്നയിക്കുന്ന ആരോപണം. തന്റെ പതിനേഴാം വയസ്സിലാണ് ഇത്തരത്തിലൊരു ദുരനുഭവം തനിക്ക് നേരിടേണ്ടി വന്നതെന്ന് വെര്‍ജീനിയ വെളിപ്പെടുത്തുകയായിരുന്നു.
എന്നാല്‍ രാജകുമാരനെതിരെ പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ജെഫ്രിയും രാജകുമാരനും തമ്മിലുള്ള ബന്ധം ബ്രിട്ടീഷ് പോലീസ് അന്വേഷിച്ചെങ്കിലും പരാതിക്കാരിയുടെ വാദം തള്ളുകയായിരുന്നു. അതേസമയം ജെഫ്രിഎപ്സൈറ്റന് ജയിലില്‍ കഴിയവെ മരണപ്പെടുകയും ചെയ്തു. വെര്‍ജീനിയയുടെ സിവില്‍കേസ് നിലനിന്നതും ഇതിനെതിരെ രാജകുമാരന് നല്കിയ ഹര്‍ജി കോടതി തള്ളിയതുമാണ് തിരിച്ചടിയായത്.