കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഇതോടെ എട്ട് സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതിയാണ് പോസ്‌ക്യൂഷന് ലഭിച്ചിരിക്കുന്നത്. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. കേസില്‍ 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള അനുമതി നല്‍കുക, മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കുക തുടങ്ങി പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച രണ്ട് ആവശ്യങ്ങളും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരം 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിയുടെ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായക ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ 10 ദിവസത്തിനുള്ളില്‍ നിയമിക്കണമെന്ന്ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസിലെ രണ്ട് പ്രോയ്ക്യൂട്ടര്‍മമാര്‍ രാജി വച്ചതോടെയാണ് പുതിയ പ്രോസ്‌ക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരമാണ് പുതിയ കേസ് ചെട്ടിമയ്ക്കാനുണ്ടായ കാരണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.