തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി. ഫെബ്രുവരി നാല് മുതല്‍ ആരംഭിക്കാനിരുന്ന മേളയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചത്. അതേസമയം പ്രതിനിധികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മേള നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മേള നടത്തുന്നത് പ്രായഗോകികമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് കേസുകള്‍ വിലയിരുത്തി മേള നടത്തുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു.