കൊച്ചി: നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസക്യൂഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗം ആവശ്യവും കോടതി അംഗീകരിച്ചു. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇവരെയും വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ല.
സംവിധായകനും ദിലീപിന്റെ സുഹൃത്തുമായിരുന്ന ബാലചന്ദ്രകുമാറില്‍ നിന്നും ശേഖരിച്ച ആറു മണിക്കൂര്‍ നീണ്ട രഹസ്യമൊഴിയുടെ മുഴുവന്‍ വിശദാംശങ്ങളും െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിന് മുന്‍പേ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കണമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് നീട്ടി വച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന കോടതി പ്രോസക്യൂഷന്റെ ആവശ്യപ്രകാരം വീണ്ടും നീട്ടിനല്‍കുകയായിരുന്നു.