കോഴിക്കോട്: നഗരപരിധിയില്‍ പണി പൂര്‍ത്തീകരിച്ച ശുചിമുറികള്‍ ഉടന്‍ തുറന്ന് നല്‍കുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ട് മാനിച്ച് പുതിയ രണ്ട് ഇ ടോയ്ലറ്റുകള് സ്ഥാപിക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.
പത്ത് ശുചിമുറികളാണ് നിലവില്‍ നഗരപരിധിയില്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൃത്യമായി വെള്ളവും വൈദ്യയും എത്താത്തതാണ് ഇവിടങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്നം. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശുചിമുറികള്‍ ഉടന്‍ തുറന്ന് നല്കാന് തീരുമാനമായതെന്ന് മേയര്‍ വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ഇതില്‍ ആറെണ്ണമെങ്കിലും തുറന്ന് നല്‍കും.
അതേസമയം നഗരത്തില്‍ നിലവിലുള്ള ഇ ടോയ്ലറ്റുകള് പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും പരീക്ഷണാര്‍ത്ഥം പുതിയ ഇ ടോയ്ലറ്റുകല് സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചയില്‍ ഉണ്ടെന്നും ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മേയര്‍ വ്യക്തമാക്കി. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്താണ് ഇ ടോയ്ലറ്റുകള് നശിച്ച് പോകാന്‍ പ്രധാനകാരണമായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.