കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ പീപിൽസ് എന്ന പേപ്പർ ഗ്ലാസ്,പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് വ്യാപരം നടത്തി വന്ന രണ്ട് യുവാക്കൾ എക്സ് സൈസിന്റെ വലയിലായി.രണ്ടുദിവസമായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് കോഴിക്കോട് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കൾ പിടിയിലായത്.സ്ഥാപന നടത്തിപ്പുകാരനായ പെരുമണ്ണ പണിക്കര വലിയപറമ്പിൽ വീട്ടിൽ നിഹാൽ (25),ഇയാളുടെ സഹായി ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാർ (24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം MDMA,18 ബോട്ടിലൽ ഹാഷിഷ് ഓയിൽ,LSD സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു.എക്സ്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,അസി:ഇൻസ്‌പെക്ടർ ഷിജുമോൻ,പ്രിവന്റീവ് ഓഫീസർമാരായ ഷിബുശങ്കർ.കെ,പ്രദീപ് കുമാർ.കെ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അഖിൽദാസ്,ഫെറോക് റൈഞ്ച് ഇൻസ്‌പെക്ടർ സതീശൻ,അസി:ഇൻസ്‌പെക്ടർ നിഷിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)അബ്ദുൾ ജബ്ബാർ,സിവിൽ എക്സ്സൈസ് ഓഫീസർഅശ്വിൻ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്