കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത്, കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകൾ നടത്തിവരുന്ന ആലുങ്ങൽ ബ്രദേഴ്സ് എന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.കൊടുവള്ളി ആവിലോറ സ്വദേശി ആലുങ്ങൽ ഷമീർ(27) നെയാണ് കൊണ്ടോട്ടി DyടP അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ഇന്ന് പുലർച്ചെ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതിൽ സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണ്ണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും കണ്ണൂർ സ്വദേശി വന്ന വാഹനത്തെ പിന്തുടർന്ന തായും തുടർന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽ പ്പെട്ടത് കണ്ടതായും പറയുന്നു. ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം സഞ്ചരിച്ച വാഹനം 5 ദിവസം മുൻപ് പിടികൂടിയിരുന്നു.സംഭവ ദിവസം ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാളും ഉൾപ്പെട്ടതായും കണ്ണൂർ സ്വദേശിയെ അപായപ്പെടുത്താൻ നിർദ്ദേശം നൽകുന്നതായുള്ള ശബ്ദ സന്ദേശങ്ങളും ലഭിച്ചതായുള്ളവിവരം ഉണ്ട്. ഇയാളും ഇയാളുടെ സഹോദരൻ ആലുങ്ങൽ ഹാരിസിൻ്റേയും നേതൃത്വത്തിൽ വന്ന സംഘം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് എയർപ്പോർട്ടിൽ എത്തിയിരുന്നതായാണ് വിവരം. ഇയാളിൽ നിന്നും കൊടുവള്ളി ആലുങ്ങൽ ബ്രദേഴ്സ് എന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വാഹനങ്ങളെ ക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. ഇയാളുടെ കൈവശത്തും നിന്നും ലഭിച്ച മൊബൈൽ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കരിപ്പൂർ എയർപോർട്ടുവഴി ദിവസവും അനധികൃതമായി സ്വർണ്ണം കടത്തികൊണ്ടു പോകുന്നതിൻ്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണ്ണക്കടത്ത് കുഴൽപ്പണം, മയക്കുമരുന്ന് മാഫിയാ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അന്വോഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തലവനുമായും ഇയാൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഒളിവിൽ കഴിയാനും മറ്റും ഇയാളുടെ സഹായം ലഭിച്ചതായുള്ള വിവരം ലഭിച്ചതിൽ ഇയാളെക്കുറിച്ചും അന്വോഷിക്കുന്നുണ്ട്. എയർപോർട്ടിലെ തത്കാലിക ജീവനക്കാരേയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരേയും ‘സ്വാധീനിച്ച് സ്വർണ്ണം കടത്തിയതായുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ സംഘത്തിലെ ചിലയാളുകൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.പ്രതികൾക്ക് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വോഷണ സംഘം.ഇതോടെ ഈ കേസിൽ ടിപ്പർ ലോറിയsക്കം 25 ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും 68 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. .മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് , കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്