KERALAlocal

മീഡിയാവൺ: കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹം: സി പി ഐ

കോഴിക്കോട്: മീഡിയാ വൺ ചാനലിനെതിരെ സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഏകപക്ഷീയ നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ പറഞ്ഞു.
സർക്കാർ തീരുമാനത്തിന്റെ കാര്യ കാരണങ്ങൾ പൊതുജന സമക്ഷം വ്യക്തമാക്കാൻ സർക്കാർ തയ്യാറാവാത്തത് ദുരൂഹമാണ്. രാജ്യദ്രോഹം എന്നതിനെ സർക്കാർ സ്വത്രന്ത്ര്യം കവരാനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ മീഡിയാവൺ സെൻട്രൽ ഓഫീസ് സിപിഐ നേതാക്കൾ സന്ദർശിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ജില്ലാ എക്സി. അംഗം അഡ്വ. പി ഗവാസ് എന്നിവരാണ് ഓഫീസിലെത്തി പിന്തുണ അറിയിച്ചത്.
മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ, മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ, മാനേജിംഗ് എഡിറ്റർ സി ദാവൂദ്, എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസർ, എന്നിവരെ നേരിൽ കണ്ട് സംസാരിച്ചു പിന്തുണ അറിയിച്ചു
ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം മീഡിയാവണിന് ലഭിക്കണം. ഇതിനായുളള സമരങ്ങൾക്ക് സി പി ഐ പുർണ്ണ പിന്തുണ നൽകുമെന്ന് സിപിഐ നേതാക്കൾ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയാ വൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടിരിക്കുകയാണ്. ദേശസുരക്ഷ എന്ന പേരിൽ കാരണം പോലും വ്യക്തമാക്കാതെ ചാനലിനെതിരെ നടപടി സ്വീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close