KERALAlocaltop news

അന്തർ സംസ്ഥാന മോഷ്ടാവ് ടെൻഷൻ സുരേഷ് അറസ്റ്റിൽ

 

കോഴിക്കോട് :   നിരവധി കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ്
തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെൻഷൻ സുരേഷ് (40വയസ്സ്) നെ
കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡി ഐ ജി എവി ജോർജ്ജ് ഐപിഎസിൻ്റെ
നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ ടി.ജയകുമാറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കാവൽ സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നാലു വർഷവും കോഴിക്കോട് ജയിലിൽ ഒരു വർഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകൾ പൊളിച്ച ശേഷം ചെന്നൈയിലേക്ക് ഒളിവിൽ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനോടൊപ്പം ചേർന്ന് കവർച്ച കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയും വരുന്ന വഴി വയനാട് ജില്ലയിലെ രണ്ട് വീടുകളിൽ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവിൽ കഴിയുകയുമായിരുന്നു. സുരേഷ് ലഹരിമരുന്ന് വില്പന കേസിലേയും പ്രതിയാണ്.കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ക സബ ഇൻസ്പെക്ടർ എം.പ്രജീഷിൻ്റെ നേതൃത്വത്തിൽ ഒപ്പറേഷൻ കാവലിൻ്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കോഴിക്കോട് സിറ്റി കാവൽ സ്ക്വാഡ് അംഗങ്ങളായ
മനോജ്എടയേടത്ത്, കെ.അബ്ദുൾ റഹിമാൻ, ഷാലു മുതിരപറമ്പിൽ, സി.കെ.സുജിത്ത്,
ശ്രീജിത്ത് പടിയാത്ത് കസബ സബ്ബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.                                                  *ഗുണ്ടകളെ അമർച്ച ചെയ്യാൻ “കാവൽ”*
…………………………………
സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം അമർച്ച ചെയ്യാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് കാവൽ.കവർച്ചാ ക്വട്ടേഷൻ ലഹരി മാഫിയ തുടങ്ങിയ അപകടകാരി കളായ സംഘങ്ങളെയാണ് നേരിടേണ്ടത് എന്നതു കൊണ്ട് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,മനോജ് എടയേടത്ത്,കെ.അബ്ദുൾ റഹിമാൻ,കെപി മഹീഷ്, എം.ഷാലു,ഹാദിൽ കുന്നുമ്മൽ,മഹേഷ് പൂക്കാട്, സി.കെ.സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ,സുമേഷ് ആറോളിസ്റ്റേഷൻ തലത്തിൽ യുവ സബ്ബ് ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് കാവൽ രൂപീകരിച്ചത്. കോഴിക്കോട് സിറ്റിയിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറാണ് കാവലിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.മുൻപ് കേസുകളിൽ ഉൾപ്പെട്ട വരെ രഹസ്യമായി നിരീക്ഷിച്ച് നിലവിലെ അവരുടെ ജീവിത രീതി മനസ്സിലാക്കി കാവൽ സംഘം പ്രവർത്തിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close