KERALAlocaltop news

ചെലവൂർ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി നവീകരിക്കുന്ന പ്രവൃത്തി ഉത്ഘാടനം ചെയ്തു

 

കോഴിക്കോട് : കോഴിക്കോട്     കോർപ്പറേഷൻ ചെലവൂർ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരണ ഉത്ഘാടനം കോഴിക്കോട് നോർത്ത് മണ്ഡലം എം എൽ എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. *പ്രാഥമികേന്ദ്രം നഗര കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നവീകരണം 2022 ഫെബ്രുവരി 15 ചൊവാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചിരിക്കുന്നത്* . ചെലവൂർ വാർഡ് 17 ന്റെ *കൗൺസിലർ അഡ്വക്കേറ്റ് സി എം ജംഷീർ സ്വാഗതം* പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ആരോഗ്യ സ് സ്‌റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ *ഡോ. ജയശ്രീ എസ് അദ്ധ്യക്ഷയായി* . നിലവിലെ സ്ഥാപനം ഒ പി , ലബോറട്ടറി, ഇമ്യൂണൈസേഷൻ റൂം ഒബ്സർവേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യ കേന്ദ്രമായി നവീകരിക്കപ്പെടുന്നത് മുൻ *എം എൽ എ ശ്രീ എ.പ്രദീപ് കുമാറിന്റെ 2020 – 21 ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15,03 ,835 രൂപയും എൻഎച്ച് എം ഫണ്ടായ 15,11,541 രൂപയും ചിലവഴിച്ച്* കൊണ്ടായിരിക്കും. *നിരവധി സൗകര്യങ്ങളോടെയുള്ള ആധുനിക രൂപത്തിലുള്ള കെട്ടിടം രൂപകൽപന ചെയ്തത് വാർഡ് കൗൺസിലർ സി.എം ജംഷീറിന്റ നേതൃത്വത്തിൽ രൂപീകരിച്ച ചെലവൂർ ഡിവലപ്മെന്റ് കമ്മിറ്റി സി.ഡി.സിയുടെ ആർക്കിടെക്ട് ടി.ഡി. ഫ്രാൻസിസ് (എലൻ സ ഡിസൈൻ സ്‌റ്റുഡിയോ)ആണ് .* ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കോഴിക്കോട് കോർപ്പറേഷനിൽ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പദ്ധതികളെ കുറിച്ച് അർബൻ ഹെൽത്ത് കോഡിനേറ്റർ ശ്രീ സന്ദീപ് ആർ ഉത്ഘാന ചടങ്ങിൽ വിശദീകരിച്ചു. ശ്രീ. എം പി ഹമീദ് (കൗൺസിലർ വാർഡ് 16 ) ശ്രീമതി ഫെനിഷ സന്തോഷ് (കൗൺസിലർ വാർഡ്11), ശ്രീ എം എസ് ദിലീപ് സൂപ്രണ്ടിംഗ് എഞ്ചിനീർ കോഴിക്കോട് കോർപ്പറേഷൻ, ശ്രീ ജോർജ് തോമസ് , ശ്രീ എ മുഹമ്മദ് അഷറഫ് (സി ഡി സി കൺവീനർ), ശ്രീ ഡി ഫ്രാൻസിസ് (ഡയറക്ടർ എലൻസ ഡിസൈൻ സ്റ്റുഡിയോ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രദേശത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ അറിയിച്ച ചടങ്ങ് ഡോ.നിദ അബ്ദുൾഗഫൂർ ന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close