കോഴിക്കോട്: കേന്ദ്ര സർക്കാർ ആവിഷ്കൃത അമൃത് പദ്ധതിയിൽ കോതിയിലും ആവിക്കലും
നിർമ്മിക്കന്ന മലിനജല സംസ്ക്കരണ പ്ലാന്‍റ് കോർപറേഷൻ കൗൺസിലിൽ പൊള്ളുന്ന ചർച്ചയായി.
മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ബി.ജെ.പിയും
പ്ലാന്‍റുകൾക്കനുകൂല നിലപാടെടുത്തു.
പ്ലാന്റുകൾ അനിവാര്യമെന്നും തിരുവനന്തപുരത്തെ പ്ലാന്റ് നേരിട്ട് കണ്ട് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടെന്നും മേയർ പറഞ്ഞു. ആശങ്കകൾ പരിഹരിച്ച്
കോതിയിലും ആവിക്കലും പ്ലാന്‍റുമായി മുന്നോട്ട് പോകുമെന്ന് ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് പറഞ്ഞു.
ജനസാന്ദ്രത കുറഞ്ഞ സ്ഥലത്ത് പ്ലാന്‍റ് മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാടിനൊപ്പമാണെന്ന് അവർ വ്യക്തമാക്കി. ന്യായമല്ലാത്തതൊന്നും
നടപ്പാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് കെ.സി. ശോഭിത പറഞ്ഞു.
സമരക്കാർക്ക് എതിരെ ബി.ജെ.പി കൗൺസിലർ ടി. റനീഷ് രൂക്ഷ നിലപാടെടുത്തു. വകൗൺസിലിൽ തീരുമാനിച്ചശേഷം സമരത്തിന്റെ
ഭാഗമാകുന്നതെ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥ
ഉണ്ടാകരുതെന്ന് ബി.ജെ.പി കൗൺസിൽപാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു.
ചില രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗൺസിൽ നിലപാട്
എടുക്കണമെന്നും പൊതുമരാമത്ത് സമിതി അദ്ധ്യക്ഷൻ പി.സി. രാജനാണ് ശ്രദ്ധ ക്ഷണിച്ചത്.
മാനദണ്ഡപ്രകാരം പരിസ്ഥിതി വിഷയമുൾപ്പെടെ എല്ലാ പരശോധനയും അംഗീകാരവും
പൂർത്തീകരിച്ച ശേഷമാണ് പ്ലാന്റ് നടപ്പാക്കുന്നതെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. 2023
മാർച്ചോടെ പദ്ധതി പൂർത്തീകരക്കണം.
ജനസാന്ദ്രത ഏറെയുള്ള കോഴക്കോട് നഗരത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനും
പരിസ്ഥിതിയ്ക്കുമായി പ്ലാന്റുകൾ വേണമെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ
പറഞ്ഞു.
ജലജന്യ രോഗങ്ങൾ കൂടുതൽ കടലോര മേഖലയിലാണെന്നും പരിഹാരമാണ്
പ്ലാന്റെന്നും ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സി. ദിവാകരൻ പറഞ്ഞു.
സി.പി സുലൈമാൻ,സി .എം. ജംഷീർ, എം.സി അനിൽകുമാർ, കെ. മൊയ്തീൻകോയ , സുധാമണി
തുടങ്ങിയവർ സംസാരിച്ചു.
സരോവരം ബയോപാർക്കിന് സമീപവും ദേശീയപാതിയ്ക്ക് സമീപം പാച്ചാക്കിലും തണ്ണീർത്തടം
നികത്തുന്നത് സംബന്ധിച്ച് കെ.ടി. സുഷാജ്, സരിത പറയേരി, എം.എൻ. പ്രവീൺ എന്നിവർ
ശ്രദ്ധക്ഷണിച്ചു. ഉപ്പിലിട്ടത് കഴിച്ച് വിദ്യാർത്ഥിയ്ക്ക് പൊള്ളലേറ്റ സംഭവത്തി കെ.സി. ശോഭിത
ശ്രദ്ധക്ഷണിച്ചു, വി.കെ. മോഹൻദാസ്, സി.പി. സുലൈമാൻ എന്നിവരും വിവിധ വിഷങ്ങളിൽ ശ്രദ്ധക്ഷണിച്ചു.