local

ആടാനും പാടാനും കഥ പറയാനും കൂട്ടുകൂടാനുമായി വീണ്ടും സ്കൂളിലേക്ക്

കോഴിക്കോട് :

രണ്ടു വർഷത്തെ നീണ്ട ഇടവേളക്കുശേഷം കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.സംസ്ഥാനത്ത് കോവിഡ് 19, ഒമിക്രോൺ വ്യാപനം കുറഞ്ഞെന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തലിനെ തുടർന്ന് 2022 ഫെബ്രവരി 21 മുതൽ സ്കൂൾ കാമ്പസുകൾ സജീവമാകുയാണ്. 2020 ജനവരി 30 ന് ആണ് കൊറോണ വൈറസ് ഡിസീസ് ആദ്യമായ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.പ്രീ പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾ തൻ്റെ ഉറ്റ ചങ്ങാതിമാരെയും പ്രിയപ്പെട്ട ഗുരുനാഥന്മാരെയും കാണാനുള്ള ഒരുക്കത്തിലാണ്. നവമ്പർ ഒന്നുമുതൽ ക്ലാസ്സുകൾ ആരംഭിച്ചിരുന്നെങ്കിലും ഊഴം വച്ച് മാത്രമേ കുട്ടികൾക്ക് കേമ്പസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു. ബയോ ബബ്ൾ മാതൃകയിൽ ഗ്രൂപ്പ് തിരിച്ചതിനാൽ തൻ്റെ പ്രിയ കൂട്ടുകാരെ ഒട്ടുമിക്ക കുട്ടികളും മിസ് ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോളിൻ്റെ വാൾ തലക്കു മുകളിൽ നിൽക്കുന്നതിനാൽ ഒന്നു കൈ കൊടുക്കാനോ പരസ്പരം ആശ്ലേഷിക്കാനോ സാധിച്ചിരുന്നില്ല.

ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് 10, 11, 12 ക്ലാസ്സുകളെ മാറ്റിനിർത്തിക്കൊണ്ട് ജനവരി 20 വീണ്ടും സ്കൂൾ അടച്ചു.എല്ലാ അതിർവരമ്പുകളും മാറ്റി നിർത്തി സ്കൂൾ പൂർവ സ്ഥിയിൽ പൂർണമായി തുറന്നിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. സ്കൂൾ അടയ്ക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കേ ബയോ ബബ്ൾ സംവിധാനവും സാമൂഹിക അകലവും മാറ്റി നിർത്തി സ്കൂൾ പ്രവർത്തിക്കുമ്പോൾ സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും.എടുത്ത പാഠഭാഗങ്ങൾ വീണ്ടും വീണ്ടും പഠിപ്പിച്ചും പഠിച്ചും കൊണ്ട് രാപ്പകലില്ലാതെ ഓൺലൈനിലും ഓഫ് ലൈനിലുമായി മുഴുവൻ സമയം വിനിയോഗിച്ച അധ്യാപക വിദ്യാർത്ഥി സമൂഹത്തിതെല്ലൊരാശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ കാലയളവിൽ കുട്ടികളുടെ മാനസിക വ്യാപാരത്തിൽ വളരെയധികം മാറ്റമാണ് വന്നിരിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. രക്ഷിതാക്കൾ പറയുന്നു. നഷ്ടപ്പെട്ടു പോയ ബാല്യകൗമാരങ്ങൾ നമുക്കു തിരിച്ചുപിടിച്ചേ മതിയാകൂ. കുട്ടികളുടെ മനസികോല്ലാസത്തിന് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്രമികരിക്കേണ്ടിയിരിക്കുന്നു. നഷ്ടപ്പെട്ട പ്രവർത്തി ദിനങ്ങൾ വീണ്ടെടുക്കുന്നതിന് ശനിയാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും അധ്യാപനം നടത്തുന്നതിനു അധ്യാപക സമൂഹം തയ്യാറായി നിൽക്കുന്നു. പ്രത്യാശിക്കാം ഈ അധ്യയവർഷം മികവുള്ളതാക്കി മാറ്റാൻ കഴിയുമെന്ന്.

കോവിഡ് വ്യാപനത്തെ പാടെ തളളിക്കളയാതെ ജാഗ്രത തുടരുക തന്നെ വേണം. സ്കൂൾ കെട്ടിടങ്ങൾ, പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, ലൈബ്രറി, ലാബ്, സ്കൂൾ ബസ് എന്നിവ അണുവിമുക്തമാക്കി എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കുടിവെള്ള ടാങ്കുകൾ, കിണറുകൾ, മറ്റു ജല ശ്റോതസ്സുകൾ എന്നിവയും വൃത്തിയാക്കണം.ഓരോ ക്ലാസിലെ കുട്ടികളുടെ പൂർണ വിവരങ്ങൾ ശേഖരിച്ചു വെക്കേണ്ടതുണ്ട്. അധ്യാപകൾ രക്ഷിതാക്കളുമായുള്ള ബന്ധം ദൃഢമാക്കേണ്ടതും അത്യാവശ്യമാണ്. തുറന്നിട്ട ക്ലാസ് റൂമുകളിൽ മാത്രമേ അധ്യാപനം നടത്താവൂ എന്നറിയിക്കേണ്ടതുണ്ട്. തെർമൽ സ്കാനർ, മാസ്ക് ഉപയോഗം, സാനിറ്റൈസർ ഉപയോഗം എന്നിവ മോണിറ്റർ ചെയ്യേണ്ടതുണ്ട്. അത്യാവശ്യ സന്ദർഭ ക്കളിൽ ഉപയോഗപ്പെടത്തക്ക വിധത്തിൽ ഒരു സിക്ക് റൂം ഒരുക്കേണ്ടതും വിളിപ്പുറത്തുള്ള ഡോക്ടറെ സജ്ജീകരികരിച്ചു വെക്കേണ്ടതുമാണ്.

പി ടി എ, എം പി ടി എ, ക്ലാസ് പിടിഎ, എസ് എം സി, എസ് പി ജി എന്നീ യോഗങ്ങൾ ചേരേണ്ടതും സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതുമാണ്.ജനപ്രതിനിധികൾ, ലോക്കൽ ബോഡി, ആരോഗ്യം, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്.

വിഷയ സമിതി, സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവ കൂടിച്ചേർന്ന് പാഠാസൂത്രണം നടത്തേണ്ടതും മുഴുവൻ പിരീഡും ഉൾക്കൊള്ളിച്ച് ആറു ദിവസത്തേക്ക് ടൈംടേബിൾ തയ്യാറാക്കേണ്ടതുമാണ്.ഇതോടൊപ്പം അധ്യാപകരുടെ ചുമതലാ വിഭജനവും നടക്കേണ്ടതുണ്ട്.കുട്ടികളുടെ പഠന നിലവാരം കണ്ടെത്തി തുടർ പ്രവർത്തനം നൽകണം.ഇതോടൊപ്പം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവർത്തനവും പരിഗണിക്കാൻ ശ്രമിക്കണം. ഉച്ചഭക്ഷണപദ്ധതി, സ്കോളർഷിപ്പ് അപേക്ഷകൾ, ഗ്രാൻ്റുകൾ, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എൻടി എസ് ഇ പഠന പിന്തുണയും നൽകേണ്ടതുണ്ട്. കുട്ടികൾക്ക് വേണ്ട മനസിക പിന്തുണ നൽകേണ്ടതും ആവശ്യമായ സന്ദർഭങ്ങളിൽ കൗൺസിലിങ്ങിന് വിധേയമാക്കേണ്ടതുമുണ്ട്. കുട്ടികളെ100 ശതമാനം വാക്സിനേഷന് സജ്ജമാക്കേണ്ടതുണ്ട്.

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു ഓട്ടോറിക്ഷാ സമ്പ്രദായത്തിൽ (മൂന്നു ചക്രവും ഒരേ പോലെ പ്രവർത്തിക്കുക) മുന്നോട്ടു പോയാൽ മറികടക്കാവുന്നതേയുള്ളൂ ഇന്ന് കാണുന്ന പരിമിതികൾ. ആരോഗ്യ പ്രദവും സന്തോഷ പ്രദവുമായ സ്കൂളിൽ ദിനങ്ങളാവട്ടെ വരും ദിവസങ്ങളിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close