തിരുവനന്തപുരം :
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതൽ കരിപ്പൂർ വിമാത്താവളം ജങ്ഷൻ വരെയുള്ള ദേശീയ പാത വികസനത്തിന് വഴി തെളിയുന്നു. പാതയുടെ വികസനത്തിനുള്ള അലൈൻമെന്റ്, ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ പഠനത്തിനായി 33 . 70 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പഠനത്തിന് ശേഷം തയ്യറാക്കുന്ന വിശദ പദ്ധതി രേഖയയുടെ അടിസ്ഥാനത്തിലാകും റോഡിന്റെ വികസന പ്രവൃത്തികൾ നടപ്പിലാക്കുക. നിലവിൽ 24 മീറ്റർ വീതിയിൽ റോഡ് വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ കാലങ്ങളായുള്ള പ്രശനത്തിനാണ് പരിഹാരമാവുക. വിശദ പദ്ധതി രേഖ അംഗീകരിക്കുന്നതോടെ ഉടൻതന്നെ റോഡിന്റെ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ഇതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാവുമെന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മ്ദ് റിയാസ് പറഞ്ഞു.
നേരത്തെ ദേശീയ പാത അതോറിറ്റി തയ്യാറാക്കിയ അലൈൻമെന്റിൽ ഈ ഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പ്രത്യേകം പരിഗണിക്കുകയായിരുന്നു. സാധ്യതാ പഠനത്തിനും ഇൻവെസ്റ്റിഗേഷനുമായി തുക അനുവദിക്കണമെന്ന് ദേശീയയ പാത വിഭാഗം സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് സർക്കാർ ഇത് അടിയന്തരമായി പരിഗണിച്ചത്.