KERALAlocaltop news

ട്രാൻസ്ഫോമർ ചാർജ് ചെയ്തു; വൈത്തിരി ചാരിറ്റിയിൽ ഇനി ” ഫുൾ വോൾട്ടേജ് “

വൈത്തിരി : വൈത്തിരി ചാരിറ്റി നിവാസികളുടെ ദീർഘകാലത്തെ  കാത്തിരിപ്പിന് പരിഹാരമായി പുതിയ ട്രാൻസ്ഫോമർ  കമീഷൻ ചെയ്തു.
വൈത്തിരി ചാരിറ്റി പ്രദേശവാസികളുടെ ഒരു പ്രധാന പ്രശ്നമായിരുന്നു ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം . വീടുകളും റിസോർട്ടുകളും , ഹോം സ്റ്റേകളും നിരവധിയുള്ള ഇവിടത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാണ് വ്യാഴാഴ്ച്ച പുതിയ ട്രാൻസ്ഫോമർ   ചാർജ് ചെKയ്തത്. KSEB യുടെ തനത് ഫണ്ട് ഉപയോഗിച്ചു കൊണ്ട് പുതിയ ട്രാൻസ്ഫോർ സ്ഥാപിക്കുകയും നിലവിലെ ഒരു കിലോമീറ്ററിലധികം വരുന്ന LT ലൈൻ മാറ്റി HT ലൈൻ ആക്കി മാറ്റുന്ന പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. KSEB ബോർഡ് ഈ പദ്ധതിക്കായി 12 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തു. ഇതു വഴി ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പൂർണ്ണമായ പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവർത്തി പൂർത്തീകരിക്കുന്നതിനു മുൻ കൈയെടുത്ത KSEB യിലെ  ഉദ്യോഗസ്ഥർ , ജീവനക്കാർ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ഒരു മടിയും കൂടാതെ സ്ഥലം വിട്ടു നൽകിയ ചേമഞ്ചേരി സലാം , സ്റ്റേവയർ , പോസ്റ്റ് സ്ഥാപിക്കുന്ന സമയത്തും വർക്കിന്റെ ഭാഗമായി ഒരുപാടു ദിവസം വൈദ്യുതി തടസ്സം നേരിടേണ്ടി വന്നപ്പോൾ സഹകരിച്ച പ്രദേശവാസികൾ എല്ലാവർക്കും ഈ അവസരത്തിൽ കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നതായി വാർഡ്
മെമ്പർ പി.കെ. ജയപ്രകാശ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close