കോഴിക്കോട് :
പ്രിസം പദ്ധതിയിലൂടെ രാജ്യാന്തര നിലവാരത്തിലേക്കുയർന്നു കൊണ്ടിരിക്കുന്ന കാമ്പസ് സ്കൂളിന് ആവേശം പകർന്ന് 2019 ബാച്ച് SPC കാഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. കാര്യക്ഷമതയും സാമൂഹ്യ ബോധവുമുള്ള നവ നേതൃനിരയെ വാർത്തെടുക്കുന്നതിന് കേരളസർക്കാർ ആഭ്യന്തര പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പദ്ധതിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന SPC പദ്ധതിക്കുള്ള അംഗീകാരമായി രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ പരേഡിന് സാക്ഷികളായി. കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുത്ത് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. മറ്റ് വിശിഷ്ടാതിഥികളായിരുന്ന മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലു, SPC യുടെ കോഴിക്കോട് സിറ്റി ADNO ഷിബു , കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗവും സ്കൂൾ പി.ടി.എ പ്രസിഡൻറുമായ അഡ്വ.സി.എം ജംഷീർ, സ്കൂൾ ഹെഡ് മാസ്റ്റർ ഡോ.എൻ. പ്രമോദ് എന്നിവർക്ക് പരേഡ് അഭിവാദ്യമർപ്പിച്ചു. കാഡറ്റുകളെ അഭിസംബോധന ചെയ്തു കൊണ്ട് മേയർ ഡോ.ബീന ഫിലിപ്പ്, അഡ്വ സി.എം. ജംഷീർ ഡോ.എൻ. പ്രമോദ്, ഷീല ജോസഫ് എന്നിവർ സംസാരിച്ചു. പരിശീലനത്തിലും പരേഡിലും മികവ് പുലർത്തിയ കേഡറ്റുകൾക്ക് അഡ്വ.സി എം. ജംഷീർ അവാർഡുകൾ സമ്മാനിച്ചു. ബെസ്റ്റ് ഇൻഡോർ കാഡറ്റ് ദേവാംഗ് ,, ബെസ്റ്റ് ഔട്ട് ഡോർ കാഡറ്റ് നജീഹ, പ്ലറ്റുൺ കമാൻഡർമാരായ പ്രണവ് , ദേവിക എം എസ് . പരേഡ് സെക്കൻറ് ഇൻ കമാൻഡർ ദേവി അർത്ഥ ന ,പരേഡ് കമാൻഡർ ശിഖ കെ ജെ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. CP O റംഷാദ്, ACPO ഷീന ബാസ്റ്റിൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരും പോലീസ് ഓഫീസർമാരുമായ വിനോദ് ,സുശീല എന്നിവർ പരേഡിന് നേതൃത്വം നൽകി