KERALAlocaltop news

അംഗനവാടികൾക്കെതിരെ പ്രധാനാധ്യാപിക ; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെ വിളിച്ചു വരുത്താൻ നഗരസഭാ കൗൺസിൽ തീരുമാനം

* താമസിക്കുന്ന കെട്ടിട്ടത്തിൽ എ .സി ഉണ്ടോ ; വിധവാ പെൻഷൻ വെട്ടി ഉദ്യോഗസ്ഥർ

കോഴിക്കോട്: സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന അംഗണവാടികൾക്കെതിരെ
വിദ്യാലയാധികൃതർ നിലപാടെടുക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ വിളിച്ച്  വരുത്തി കാര്യങ്ങൾ ചർച്ച ചെയ്യാൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പൊതുവിദ്യാലയങ്ങളോട് ചേർന്ന് സൗകര്യമുണ്ടെങ്കിൽ അംഗണവാടികൾക്ക് പ്രവർത്തിക്കാം എന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ വെള്ളയിൽ സ്കൂളിലടക്കം അംഗണവാടികൾ പൊളിച്ച് മാറ്റണമെന്ന് വിദ്യാലയ അധികൃതർ
നിലപാടെടുത്തതിനെതിരെ സൗഫിയ അനീഷ്, വി.പി.മനോജ് എന്നിവരാണ് കൗൺസിലിന്‍റെ ശ്രദ്ധ
ക്ഷണിച്ചത്. വിവിധ വാർഡുകളിൽ ഇത്തരം നിലപാടെടുക്കുന്നതായി കെ.ഈസ അഹമ്മദ്,കെ.മൊയ്തീൻ കോയ, എൻ.സി.മോയിൻകുട്ടി, അൽഫോൻസ മാത്യു തുടങ്ങിയവരും അറിയിച്ചു.

ഇത്തരം ജീവനക്കാർക്ക് മൂക്ക് കയറിടണമെന്നും മേയർ ഇടപെടണമെന്നും ആവശ്യമുയർന്നു.
സർക്കാർ ഉത്തരവിനെ പറ്റി ബോധ്യപ്പെടുത്തിയിട്ടും പല വിദ്യാലയ അധികൃതരും തിരിഞ്ഞു
നിൽക്കുകയാണെന്നും ചിലർ കോടതിയെസമീപിക്കുകപോലുമുണ്ടായെന്നും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ പറഞ്ഞു. ജീവനക്കാർക്ക് പെൻഷൻ കൊടുത്തയിനത്തിൽ
സർക്കാറിൽ നിന്ന് ലഭിക്കാനുള്ള 106 കോടി രൂപ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്
കെ.മൊയ്തീൻ കോയ കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു.
ഇതിൽ 51 കോടി നഗരസഭ തിരിച്ചടക്കേണ്ടതാണെന്നും നടപടികൾ പുരാഗമിക്കുന്നതായും
അറിയിച്ചുകൊണ്ടായിരുന്നു മേയറുടെ തീരുമാനം.                                           വിധവ പെൻഷനടക്കമുള്ളവ അനുവദിക്കുന്നതിന് എ.സി.യുള്ള വീട്ടിൽ താമസിക്കുന്നതും മറ്റും അയോഗ്യതയായി കണക്കാക്കുന്നതിനെതിരെ
കൗൺസിലിൽ പ്രതിഷേധമുയർന്നു. താമസിക്കുന്ന വീട്ടിൽ എ.സിയുണ്ടോയെന്ന ഉദ്യോഗസ്ഥരുടെ
ചോദ്യത്തിനുത്തരം പറഞ്ഞാൽ പെൻഷൻ നിഷേധിക്കയാണെന്നും പലപ്പോഴും ബന്ധുക്കളുടെ
വീട്ടിലും മറ്റും കഴിയുന്ന നിരാലംബർക്ക് പെൻഷൻ ഇതുവഴി നിഷേധിക്കയാണെന്നും
എൻ.സി.മോയിൻ കുട്ടി ചൂണ്ടിക്കാട്ടി. എം.സി.സുധാമണി, അൽഫോൻസ മാത്യു.സി.എസ്.സത്യഭാമ, ടി.കെ.ചന്ദ്രൻ തുടങ്ങിയ കൗൺസിലർമാരും പലരുടെയും തിക്താനുഭവങ്ങൾ
ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ മാനദണ്ഡമാണിതെന്നും മാറ്റാനായി സർക്കാറിനെ സമീപിക്കുമെന്നും
സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. നഗരസഭ 2020-21 കാലത്ത് നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപകിട്ടിയില്ലെന്നും ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നുമുള്ള ആരോപണത്തെതുടർന്നുള്ള  കോര്‍പറേഷന്‍ തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. കോര്‍പറേഷന്‍ പരിധിയിൽ മൊത്തം ജനസംഖ്യയുടെ 16 ശതമാനം വരുന്ന 60 വയസ് കഴിഞ്ഞവർക്കായുള്ള വയോജന ശാക്തീകരണ നയത്തിന് കൗൺസിൽ അംഗീകാരം നൽകി.വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോടിന്റെ മുഖമായ ബീച്ചിലെ വിവിധ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ തീരുമാനം. ഭക്ഷ്യ സുരക്ഷ, പാർക്കിംഗ്, അനധികൃത കച്ചവടം, ശുചിത്വം, ലഹരിമാഫിയയുടെ പ്രവർത്തനം, അനധികൃത നിർമ്മാണം തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഉറപ്പ് നൽകി. ഇക്കാര്യം പ്രത്യേക യോഗം വിളിച്ച് ചർച്ച ചെയ്യുമെന്ന് മേയർ അറിയിച്ചു. ശക്തമായ തീരുമാനമെടുത്ത് നടപ്പിൽവരുത്തുമ്പോൾ ആരും ശുപാർശകളുമായി വരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.പ്രതിപക്ഷത്ത് നിന്ന് എം.സി. സുധാമണിയാണ് വിഷയത്തിൽ ചർച്ച തുടങ്ങിവെച്ചത്. ബീച്ചിൽ ലൈസൻസില്ലാതെ നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും അവർ അരോപിച്ചു. ബീച്ചിലെ ചിലഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. നാസർ  പറഞ്ഞു. കച്ചവട സ്ഥാനപനങ്ങൾ റോഡുകൾ കൈയ്യേറുന്നതായി എസ്.കെ. അബൂബക്കർ പറഞ്ഞു. ബീച്ച് പരിസരത്ത് നഅനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും അതിനാൽ ഇത്തരം നടപടികൾ തുടകരുകയാണെന്നും കെ. മൊയ്തീൻകോയ പറഞ്ഞു. ബീച്ചിൽ  കോർപ്പറേഷൻ ഓഫീസിനു സമീപം        പോലും ശൗച്യം നടത്തുന്ന സാഹചര്യം ഉണ്ടെന്ന് കെ.സി. ശോഭിത പറഞ്ഞു. ഭട്ട് റോഡ്  ബീച്ചിൽ ലൈഫ് ഗാർഡിനെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇവിടെയുള്ള പാർക്കിന്റെ നവീകരണത്തിനും ബീച്ചിന്റെ സൗന്ദര്യ വത്കരണത്തിനും ശേഷം  കുട്ടികളടക്കം നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷ പ്രധാനമാണെനനും പ്രമേയം അവതരിപ്പിച്ച എം.കെ. മഹേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close