കോഴിക്കോട്: വില്പനയ്ക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി ഒരാൾ ഫറോക്ക് പൊലീസിന്റെ പിടിയിലായി.കോട്ടപാടം നാദിയ മൻസിൽ നൗഷാദ് എന്ന കുട്ടൻ നൗഷാദ് ( 33)നെയാണ് ഫറോക്ക് സബ്ബ് ഇൻസ്പെക്ടർ കെ. ഷുഹൈബും ഡൻസാഫും ( സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പഷ്യൽ ആക്ഷൻ ഫോഴ്സ് ) ചേർന്ന് പിടികൂടിയത്.
ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐ പി എസി ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് എ സി പി ജയകുമാറിൻ്റെ നേതൃത്വത്തിൽ ഡൻസാഫ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് നൗഷാദ് വീട്ടിൽ ബ്രൗൺഷുഗർ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഫറോക്ക് അസി.കമ്മീഷണർ എ.എം സിദ്ധിഖിൻ്റെ നിർദ്ദേശപ്രകാരം ഫറോക്ക് പോലീസും ഡൻസാഫും ചേർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺഷുഗറും മെഷീനും പോലീസ് കണ്ടെടുത്തു.നൗഷാദിനോട് ബ്രൗൺഷുഗർ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടത്തുന്നതാണെന്നും പോലീസ് പറഞ്ഞു.
ഡൻസാഫ് സ്ക്വാഡ് അംഗങ്ങളെ കൂടാതെ
ഫറോക്ക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലതീഷ് കുമാർ,വനിത സി പി ഒ ഡയാന ബെർണാഡ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.