KERALAlocaltop news

കെ റെയിലിനെതിരെ കൗൺസിലിലും പ്രതിഷേധം ; യുഡിഎഫ് യോഗം ബഹിഷ്ക്കരിച്ചു

കോഴിക്കോട്: കെ-റെയിൽ സർവേ നടപടികൾ നിർത്തിവക്കണമെന്നാശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പ്രതിഷേധം. ‘കെ-റെയിൽവേണ്ട കേരളം മതി’ എന്ന ബാനറുമായി നടുത്തളത്തിലിറങ്ങി മേയറുടെ ഇരിപ്പിടത്തിന് ചുറ്റും യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടയിൽ ശ്രദ്ധക്ഷണിക്കൽ നടന്നു. തുടർന്ന് കൗൺസിലിൽ ചർച്ച ചെയ്യാനിരുന്ന 23 അജണ്ടകൾ പ്രതിപക്ഷം പങ്കെടുക്കാത്തതിനെതുടർന്ന് മൂന്ന് മിനിറ്റിനകം അംഗീകരിച്ച ശേഷം സഭ പിരിയുകയായിരുന്നു. അതിന് ശേഷം പ്രകടനമായി നീങ്ങിയ യു.ഡി.എഫ് അംഗങ്ങൾ മേയറുടെ േചമ്പറിന് സമീപം പ്രതിേഷധം അവസാനിപ്പിച്ചു. കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനാണ് മേയർ ഡോ.ബീന ഫിലിപ് അവതരമാനുമതി നിഷേധിച്ചത്. ഡിസംബറിൽ കെ-റെയിൽ സംബന്ധിച്ച പ്രമേയം കെ.മൊയ്തീൻകോയ തന്നെ കൊണ്ടുവരികയും വോട്ടിനിട്ട് കൗൺസിൽ തള്ളുകയും ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയാണ് മേയർ അനുമതി നിഷേധിച്ചത്. എന്നാൽ ആദ്യത്തേത് കെ-റെയിൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ളതാണെന്നും ചൊവ്വാഴ്ചത്തെ പ്രമേയം സർവേ നടപടികളിൽ വനിതകളടക്കമുള്ളവർക്ക് മർദ്ദനമേറ്റ സാഹചര്യത്തിൽ സർവേ നിർത്തണമെന്നാവശ്യപ്പെട്ടുള്ളതാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്.
വേനൽ കടുത്തതിനാൽ അടിയന്തിരമായി കുടിവെള്ളം വാഹനങ്ങളിൽ എത്തിക്കാൻ നടപടി വേണമെന്നകാര്യത്തിലേക്ക് സി.പി.എമ്മിലെ വി.കെ.മോഹൻദാസ് ശ്രദ്ധ ക്ഷണിച്ചു. നഗരത്തിൽ കുറ്റ്യാടി കനാൽ കടന്നുപോവുന്ന മേഖലകളിൽ കനാൽ തുറക്കാത്തതിനാൽ ജലക്ഷാമമുള്ളതായി സി.പി.എമ്മിലെ വരുൺ ഭാസ്കറും പറഞ്ഞു. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു. അമൃത് പദ്ധതി പ്രകാരം സരോവരത്തെ ട്രീറ്റ്മെന്‍റ് പ്ലാന്‍റടക്കം രണ്ട് പദ്ധതികൾക്കു കൂടി കൗൺസിൽ അംഗീകാരം നൽകി. സരോവരത്തു 27 എം.ഡി. ശേഷിയുള്ള പ്ലാന്‍റ് നഗര്രതിലെ 22 വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാവും. ഏകദേശം 170 കിലേമീറ്റർ പൈപ്പിട്ട് 34,195 ത്തോളം വീടുകൾക്ക് സൗകര്യം എത്തിക്കുകയാണള ചെയ്യുക.  310 കോടി രൂപയോളം മുതൽ മുടക്ക് പ്രതീക്ഷിക്കുന്നു. 182 കോടി രൂപയോളം ചെലവിൽ കുടിവെള്ള സംവിധാനം ശക്തമാക്കാകനുള്ള പദ്ധതിക്കും അനുമതിയായി. പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതും പുതിയ വീടുകൾ വന്ന സ്ഥലങ്ങളിൽ ലൈൻ സ്ഥാപിക്കുന്നതുമടക്കമുള്ളതാണ് പദ്ധതി. ബീച്ചിലെ ലയൺസ് പാർക്ക് നഗരസഭ ഏറ്റെടുക്കാനുള്ള തീരുമാനം കൗൺസിൽ അംഗീകരിച്ചു. ലയൺസ് ക്ലബ്ബിന് 1965  മുതൽ കരാർ വ്യവസ്ഥയിൽ കൈമാറിയ പാർക്കിന്റെ എഗ്രിമെന്‍റ് പുതുക്കാത്തതിനാലും, പാർക്ക് യഥാവിധി പരിപാലിക്കാൻ തയ്യാറാവാത്തതിനാലുമാണ് എറ്റെടുക്കൽ. പാർക്കിന്റെ പേര് കോഴിക്കോട് കോർപ്പറേഷൻ ലയൺസ് പാർക്ക് എന്നാക്കും. പാർക്കിന്റെ നടത്തിപ്പ്, പരിപാലനം എന്നിവ കോർപ്പറേഷൻ നേരിട്ട് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close