KERALAlocaltop news

വിലക്കയറ്റം : ഇടതുപക്ഷത്തിനു ബംഗാളിൻറെ ഗതി വരും – മുസ്തഫ കൊമ്മേരി

 

കോഴിക്കോട് : ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷത്തിനു പശ്ചിമ ബംഗാളിച്ചാൽ നേരിട്ട തിരിച്ചടി കേരളത്തിലും സംഭവികമെന്നു എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ എസ് ഡി പി ഐ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പന്നിയങ്കര വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനികുതി, കെട്ടിടനികുതി, വൈദ്യുതി ചാർജ്, വെള്ളകരം, മോട്ടോർ വാഹന നികുതി, ഉൾപ്പടെ കുത്തനെ ഉയർത്തിയ നടപടിക്കെതിരെ ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധം അലയടിച്ചു. കേന്ദ്ര സർക്കാരിൻറെ വികലമായ സമ്പത്തിക നയത്തിനാലും കോവിഡ് മഹാമാരി മൂലവും പ്രതിസന്ധിയിലായ സാധാരണക്കാരായ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഇത്തരം പകൽകൊള്ളയിൽ നിന്ന് ഇടതുപക്ഷ സർക്കാർ പിന്മാറണമെന്നും, അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും ഇടത് – വലത്, ബി.ജെ.പി അടക്കമുള്ള മുഖ്യധാരകൾ ഇതിൽ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും രാഷ്ട്രീയ ചട്ടുകമായിട്ടുള്ള ഇത്തരകാരെ ജനങ്ങൾ തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ യഥാക്രമം ജില്ല വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ (എലത്തൂർ, സിവിൽ സ്റ്റേഷൻ ) കെ.ജലീൽ സഖാഫി (തിക്കോടി), ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി (മരുതോങ്കര), സെക്രട്ടറി കെ.ഷെമീർ (ഒളവണ്ണ ) സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close