തിരുവനന്തപുരം : സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി താഴ്മയോടെ അപേക്ഷിക്കുന്നു എന്ന പരാമർശം വേണ്ടന്ന് സർക്കാർ . പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർത്ഥിക്കുന്നു എന്ന് എഴുതാം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് ഉത്തരവിറക്കിയത്. എല്ലാ വകുപ്പ് മേധാവികൾക്കും കോളജ് മേധാവികൾക്കും ഉത്തരവിന്റെ കോപ്പി കൈമാറി.
താഴ്മയായി അപേക്ഷ പൊതു സമൂഹത്തിൽ സ്വീകാരത കുറയുമെന്ന വിലയിരുത്തലിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സീമ എസ് ഒപ്പ് വെച്ച ഉത്തരവ് ഇക്കഴിഞ്ഞ മാർച്ച് 22നാണ് പുറത്തിറങ്ങിയത്.