തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിൽ കേരള പൊലീസ്. ഇത്തരം തടങ്ങുകളിൽ നൽകുന്ന സുരക്ഷയ്ക്ക് പണം വാങ്ങണമെന്ന ശുപാർശ പൊലീസ് സർക്കാരിന് നൽകും. ഏറെക്കാലമായി പൊലീസിനുള്ളിൽ ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ നീക്കത്തിനെതിരെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനത്തിലെത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എഡിജിപി യോഗത്തിലാണ് ഇക്കാര്യത്തിൽ ശുപാർശക്ക് ധാരണയായത്.മതപരമായ ചടങ്ങുകൾ നടത്തുന്നവർ നിശ്ചിത തുക സർക്കാരിലേക്ക് അടച്ച ശേഷം ക്രമസമാധാന ചുമതല പൊലീസിന് നൽകാനാണ് ശുപാർശ. ഇത്തരം ചടങ്ങുകൾക്ക് സുരക്ഷ നൽകുന്നതിന് സ്വകാര്യ ഏജൻസികളെ നിയോഗിക്കണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകൾക്കയക്കുന്നത്.