കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി .മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ അഴീക്കോട്ടെയും , കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള വീട് അടക്കം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കോഴിക്കോട് നഗരത്തിലെ ഈ വീട് അടക്കം ഷാജി നൽകിയ സത്യവാങ് മൂലത്തിൽ കാണിച്ച സ്വത്തുകളാണിവ. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ സ്വത്താണ് കണ്ടുകെട്ടിയത്.നേരത്തെ കെഎം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷാജിയേയും ഭാര്യയേയും ഇഡി ചോദ്യം ചെയ്തിരുന്നു. കെ.എം. ഷാജിയും മുൻ മന്ത്രി എം കെ . മുനീറും ചേർന്ന് കോഴിക്കോട് മാലൂർകുന്നിൽ ഒന്നേകാൽ കോടിയോളം രൂപയുടെ സ്വത്ത് വാങ്ങിയെന്ന പരാതിയിൽ ഇഡിയുടെ അന്വഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ് മാർ . റെമീജിയോസ് ഇഞ്ചനാനിയിൽ അടക്കമുള്ളവരെ ഇഡി കോഴിക്കോട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്തിതിരുന്നു.