KERALAlocaltop news

പോലീസ് കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോക്‌സോ കേസ് പ്രതി വഴിയരികിൽ മരിച്ച നിലയില്‍

** ദുരൂഹത ആരോപിച്ച്  ബന്ധുക്കള്‍ : ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്∙ പോലീസ് കസ്റ്റഡിയിൽ എടുക്കാനെത്തിയ  പോക്സോ കേസ് പ്രതിയെ  വീടിന് സമീപത്തെ വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത് വീട്ടിൽ ജിഷ്ണു (26) ആണു മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്    പിതാവ് സുരേഷ് കുമാർരംഗത്തെത്തിയതിനെ തുടർന്ന് ക്രൈം ബ്രാഞ്ച്ജില്ലാ . അസി കമീഷണറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ബന്ധുക്കളുടെ നിർബന്ധ പ്രകാരം ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വിസ്റ്റ് നടപടികൾ നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൽപറ്റ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയോട്  മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന തായിരുന്നു പരാതി. ഇതുപ്രകാരം കഴിഞ്ഞ ദിവസം രാത്രി 10-നു നല്ലളം എസ്ഐ കെ.രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ പോലീസ്  ജിഷ്ണുവിന്റെ വീട്ടിൽ അന്വേഷണത്തിന് എത്തിയിരുന്നു. എന്നാൽ വീട്ടിൽ  ജിഷ്ണു ഉണ്ടായിരുന്നില്ല.
വഴിയിൽ വച്ച് ഇയാളെ കണ്ടു പോലീസ് തിരക്കിയപ്പോൾ മറ്റൊരു  പേരാണ് പറഞ്ഞത്. ഇതോടെ വീട്ടിലേക്ക് ജിഷ്ണുവിനെ തിരഞ്ഞു പോയ പോലീസ് തിരിച്ചു വരുമ്പോൾ ഒരാൾ ഓടിപ്പോകുന്നതായി വിവരം ലഭിക്കുകയായിരുന്നു.. സംശയം തോന്നി പിന്തുടർന്നു പോയപ്പോൾ വീടിനു സമീപത്തെ മതിലിനടുത്ത് വീണു കിടക്കുകയായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോലിസ അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.

അതേസമയം യുവാവിനെ പോലീസ് വീട്ടില്‍  നിന്നുംഇറക്കികൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500-രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പോലീസ് ജിഷ്ണുവിനെ തിരഞ്ഞ് വീട്ടിൽ വരികയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തത്. വഴിയരികിൽ കിടന്ന ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാരാണ്. മകന്‍ വീട്ടിനടുത്തേക്ക് നടന്ന് വന്നതാണ്. പക്ഷെ മതിലില്‍ ചാരി നില്‍ക്കുന്നത് കണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരു ചെറിയ കേസിന് പോലീസ് രാത്രി വീട്ടിലേക്ക്  തിരഞ്ഞു വന്നത് ദുരൂഹമാണ്. മകനെതിരേ പോക്സോ കേസുള്ള കാര്യം അറിയുന്നത് മരിച്ചശേഷമാണ്.ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close