localOthers

മധുശങ്കറിന്റെ ചിത്രപ്രദര്‍ശനം മെയ് ഒന്നിന്; ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക പാലിയേറ്റീവിന്‌

കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയുടെ ചിത്രപ്രദർശനം മേയ് ഒന്നുമുതൽ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ തുടങ്ങും. ആനുകാലിക-സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ‘മത്സ്യന്യായ’ ഡിജിറ്റൽ പെയിന്റിങ് എക്‌സിബിഷൻ ചിത്രകാരന്മാരായ പോൾ കല്ലാനോട്, സുനിൽ അശോകപുരം, മുരളി നാഗപ്പുഴ, കെ. സതീഷ്, കെ.സി മഹേഷ്, റോയ് കാരാത്ര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

മത്സ്യന്യായ എന്ന പേരിൽ 15 ചിത്രങ്ങളും അബ്‌സ്ട്രാക്ട്, പോർട്രേറ്റ്, നേച്വർ സീരീസിൽ 85 ചിത്രങ്ങളുമടക്കം 100 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവിന് നൽകുമെന്ന് മധുശങ്കർ മീനാക്ഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മേയ് ഒന്നുമുതൽ നാലുവരെ രാവിലെ 11 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ മേധാവി ഡോ. സരേഷ്‌കുമാർ. കെ മുഖ്യാതിഥി ആയിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close