കോഴിക്കോട്: എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ നാളെ ( 29. 5. 22) കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായ ‘പാന്‍-22’ വിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഉച്ചക്ക് 2.30 ന് തുടങ്ങുന്ന സെമിനാറിലെ ആദ്യ സെഷനില്‍, പ്രശസ്ത സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡീയാ ആക്റ്റീവിസ്റ്റുമായ ആരിഫ് ഹുസൈന് തെരുവത്ത്
‘ദ്വന്ദ്വയുദ്ധം’ എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് എഴുത്തകാരനും സാമ്പത്തിക വിദഗ്ധനുമായ പി ബി ഹരിദാസന് – ‘കേരളം സാമ്പത്തിക അന്ധവിശ്വാസികളുടെ
തലസ്ഥാനം’ എന്ന വിഷയത്തില്‍ സംസാരിക്കും. ‘ഇന്ത്യന്‍ ഭരണഘടനയും ഗ്രെഗര്‍ സാംസയും’ എന്ന വിഷയമാണ് സി കെ ഫൈസല്‍ അവതരിപ്പിക്കുന്നത്.
തുടര്‍ന്നുള്ള ‘ബ്ലെഡി ലോക്ക്ഡ്’ എന്ന് പേരിട്ട, മതം ദുരിതത്തിലാക്കിയവരുടെ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ ഡിസ്ക്കഷനില്‍, ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് ഇസ്ലാമിക മൗലികവാദികള്‍ കൈ വെട്ടിയ പ്രൊഫ ടി ജെ ജോസഫ് മാസ്റ്റര്‍ സംസാരിക്കും. 12 വര്‍ഷത്തെ ഹുദവി പഠനത്തിനുശേഷം ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് വന്ന അസ്ക്കര്‍ അലി, കന്യാസ്ത്രീമഠങ്ങളിലെ പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ എന്നിവര്‍ ഈ സെഷനില്‍ ജോസഫ് മാസ്റ്റര്‍ക്ക് ഒപ്പം പങ്കെടുക്കും.
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ‘യൂണിഫോം സിവില്‍ കോഡ്’ എന്ന വിഷയത്തില്‍ സംസാരിക്കുന്നതാണ് സെമിനാറിന്റെ അവസാന സെഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9544060741, 9349110258 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.