കോഴിക്കോട് : അതിഥി തൊഴിലാളികളുടെ പണം കവർച്ച ചെയ്ത നാലംഗസംഘത്തിലെ മൂന്ന് പേർ കസബ പോലീസിൻ്റെ പിടിയിലായി.
തലകുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (3O വയസ്സ്) പന്നിയങ്കര അർഷാദ് മൻസിൽ അക്ബർ അലി (25 വയസ്സ്),അരക്കിണർ പി.കെ ഹൗസിൽ അബ്ദുൾ റാഷിദ് (25 വയസ്സ്) എന്നിവരാണ് കസബ പോലീസിന്റെ ഇടപെടലിൽ പിടിയിലായത്.ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാൾക്കുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
പിടിയിലായ പ്രതികൾ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാ തെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെ ങ്കിലും ഫറോക്ക് ഇൻസ്പെക്ടർ ബാലചന്ദ്രൻ്റ നേതൃത്വത്തി ൽ ശാസ്ത്രീയമായ ചോദ്യം ചെയ്യൽ അവലംബിച്ചതിൽ പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതാ യി വ്യക്തമായി.തുടർന്ന് പണം വീണ്ടെടുക്കുന്നതിനാ യി പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധമായ പരിശോധന കൾ നടത്തിയശേഷം മാത്രമേ പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡ്യൂട്ടി ഡോകടർ അറിയിച്ചതിനെത്തുടർന്ന് കൂടുതൽ സാങ്കേതിക വൈദ്യസഹായത്തിനായി കസബ പോലീസ് പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സർജറി വിഭാഗത്തിലെ വൈദ്യ സംഘത്തിൻ്റെ സഹായ ത്തോടെ കവർച്ച നടത്തിയ പണത്തിന്റെ ഒരുഭാഗം പോലീസ് വീണ്ടെടുത്തു.
സബ്ബ് ഇൻസ്പെക്ടർ വി.പി ആൻറണി,
എഎസ്ഐ ജയന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ, വിഷ്ണുപ്രഭ,ഹോം ഗാർഡ് ദിനേശ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.