
കോഴിക്കോട് :
ചെലവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടൽ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
സബ് കലക്ടർ
ചെൽസ സിനി
അധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ
അഡ്വ: സി എം ജംഷീർ സ്വാഗതം പറഞ്ഞു
നിർമ്മിതിയാണ് പ്രവർത്തനം ഏറ്റെടുത്തത് 44 ലക്ഷം രൂപയാണ് ചെലവൂർ വില്ലേജ് ഓഫീസിന് വകയിരുത്തിയത് .
നിരവധി വർഷക്കാലമായി
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
ചെലവൂർ വില്ലേജ് ഓഫീസിന്
സ്വന്തമായി ഒരു കെട്ടിടം പണിയാൻ ചെലവൂർ ചാമക്കാല യിൽ ജയ ദാസനെന്ന
വ്യക്തി അദ്ദേഹത്തിൻറെ വലിയഛൻ കേളുവിന്റെ സ്മരണയ്ക്ക് നാല് സെൻറ് ഭൂമി വിട്ടു നൽകിയതാണ്
വാർഡ് കൗൺസിലർ സിഎം ജംഷീറിന്റെ നേതൃത്വത്തിലാണ് വില്ലേജ് ഓഫീസിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനം നടന്നത്
പരിപാടിയിൽ കോർപ്പറേഷൻ കൗൺസിലർമാർ,
റവന്യൂ ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



