വൈത്തിരി .:
എൻ ഊര് ,വയനാട്ടിലേയ്ക്ക് വരുന്ന സഞ്ചാരികൾക്കായ് ഒരു വിനോദകേന്ദ്രം കൂടി…. വയനാടിൻ്റെ കവാടമായ ലക്കിടി വെറ്റിനറി കോളേജിന് അടുത്തായി കുന്നിൻ മുകളിൽ ഗോത്ര തനിമ നിലനിർത്തി കൊണ്ട് അതി മനോഹരമായി പണി കഴിപ്പിച്ച എൻ ഊര് ഗോത്ര പൈതൃകഗ്രാമം ജൂൺ നാല് ശനിയാഴ്ച നാടിന് സമർപ്പിക്കപ്പെടുകയാണ്.
വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്രവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളും പരമ്പരാഗത അറിവുകളും കോർത്തിണക്കി ഈ മേഖലയുടെ ഉയർച്ചക്കൊപ്പം നാടിന്റെ ഉണർവും ലക്ഷ്യമിട്ടിട്ടുള്ളതാണ് എൻ ഊര് ഗോത്ര പൈതൃകഗ്രാമം.
വയനാട്ടിലെ തനത് ഉൽപ്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്സിബിഷൻ ഹാൾ എന്നിവയാണ് പൂർത്തിയാക്കിയത്. ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക് വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട് വർക്ക്ഷോപ്പ് എന്നിവ കൂടി ഇവിടെ ഒരുക്കി വരുന്നു..എൻ ഊരു പൈതൃക ഗ്രാമം ഉത്ഘടനവും ആയി ബന്ധപ്പെട്ടു നടത്തിയ വാർത്ത സമ്മേളനത്തിൽ വയനാട് ടൂറിസം അസോസിയേഷൻ പ്രേതിനിധികളായി ജില്ലാ സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ ട്രഷറർ സൈഫ് വൈത്തിരി എന്നിവർ സംബന്ധിച്ചു.
എൻ ഊരു എന്നത് ആദിവാസി മേഖലയിലെ തനത് കലാരൂപങ്ങൾ ആസ്വദിക്കുന്നതിനു വേണ്ടിയും, ആദിവാസികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് വേണ്ടിയും, ആദിവാസികളുടെ ഉൽപ്പന്നങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് വേണ്ടിയും ഉള്ള ഒരു ട്രൈബൽ വില്ലേജ് മാതൃകയാണ്.
നാളെകളിൽ വയനാട് ടൂറിസത്തിൽ വിനോദസഞ്ചാര മേഖലയിൽ ഒരു ഡെസ്റ്റിനേഷൻ കൂടി സംഭാവന ചെയ്യുകയാണ് എൻ ഊരു ചാരിറ്റബിൾ സൊസൈറ്റി.
4/6/22 നു നടക്കുന്ന ഉദ്ഘാടന ശേഷം രണ്ട് ആഴ്ചതേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (പിക്ക് അപ്പ് ഡ്രോപ്പ് വാഹനത്തിന്റെ ചാർജ് കൊടുക്കേണ്ടതാണ് ).